Wed. May 8th, 2024

പുതുവത്സരസമ്മാനം; ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക്‌ 5000 വീതം ബാങ്കില്‍

By admin Dec 28, 2023
Keralanewz.com

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക്‌ പുതുവത്സര സമ്മാനമായി 5000 രൂപ വീതം ബാങ്ക്‌ അക്കൗണ്ടുകളിലെത്തിച്ചതായി മന്ത്രി ഡോ.

ആര്‍. ബിന്ദു അറിയിച്ചു. 731 പേര്‍ക്ക്‌ 36.55 ലക്ഷം രൂപയാണ്‌ പ്ര?ഫിഷ്യന്‍സി അവാര്‍ഡായി അനുവദിച്ചത്‌.
2023 മാര്‍ച്ചില്‍ നടന്ന എസ്‌.എസ്‌.എല്‍.സി/പ്ലസ്‌ ടു(സ്‌റ്റേറ്റ്‌, സി.ബി.എസ്‌.ഇ, ഐ.സി.എസ്‌.സി.) പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച കേരളത്തിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കാണ്‌ സംസ്‌ഥാന ഭിന്നശേഷിക്ഷേമ കോര്‍പ്പറേഷന്‍ മാനദണ്ഡങ്ങള്‍ പ്രകാരം 5,000 രൂപ വീതം ക്യാഷ്‌ അവാര്‍ഡ്‌ നല്‍കിയത്‌.
പ്ലസ്‌ടു ജനറല്‍ വിഭാഗത്തിലെ 167 പേര്‍ക്കും പ്ലസ്‌ടു ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന വിഭാഗത്തിലെ 146 പേര്‍ക്കും എസ്‌.എസ്‌.എല്‍.സി. ജനറല്‍ വിഭാഗത്തിലെ 176 പേര്‍ക്കും എസ്‌.എസ്‌.എല്‍.സി. ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന വിഭാഗത്തിലെ 242 പേര്‍ക്കുമായി ആകെ 731 വിദ്യാര്‍ഥികള്‍ക്കാണ്‌ അവാര്‍ഡ്‌ നല്‍കിയത്‌.
അര്‍ഹരായവരുടെ വിവരങ്ങള്‍ www.hpwc.kerala.gov.in എന്ന വെബൈ്‌സറ്റില്‍ ലഭ്യമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 04712347768, 9497281896 നമ്ബറുകളില്‍ ബന്ധപ്പെടാം.

Facebook Comments Box

By admin

Related Post