Thu. Apr 25th, 2024

ക്ഷേത്രം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല, തന്ത്രിമാരാണ് ; അയോദ്ധ്യയില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്ന് കെ.മുരളീധരന്‍

By admin Dec 28, 2023
Keralanewz.com

കോഴിക്കോട്: അയോധ്യ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കുന്നതിനെതിരേ കെ. മുരളീധരന്‍. ക്ഷേത്രം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ലെന്നും ബിജെപി ഒരുക്കുന്ന ചതിക്കുഴിയില്‍ പോയി കോണ്‍ഗ്രസ് വീഴരുതെന്നും പറഞ്ഞു.

കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് കേരളാ ഘടകത്തിന്റെ നിലപാടെന്നും കേരളത്തിന്റെ അഭിപ്രായം കെ.സി. വേണുഗോപാലിനെ അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു. അതേസമയം ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കുമോയെന്നതില്‍ ഇതുവരെ നിലപാട് എടുത്തില്ല.

മറ്റ് ക്ഷേത്രങ്ങളെ പോലെയല്ല അയോധ്യ. ഒരു സ്ട്രക്ക്ച്ചര്‍ ഇല്ലാക്കി ക്ഷേത്രം പണിഞ്ഞിടത്ത് കോണ്‍ഗ്രസ് പോകേണ്ട. എല്ലാവരുടേയും വികാരങ്ങള്‍ മാനിച്ചേ കോണ്‍ഗ്രസ് നിലപാട് എടുക്കാവൂ എന്നും മുരളിധരന്‍ വ്യക്തമാക്കി. ഭരണപക്ഷത്തിന്റെ ഏകപക്ഷീയ നടപടിയാണ് ഇതെല്ലാം. മതാചാരം പ്രകാരം ഭരണകര്‍ത്താവല്ല. തന്ത്രിമാരാണ് ഒരു ക്ഷേത്രം ഉദ്ഘാടനം ചെയ്യേണ്ടത്. ശ്രീരാമന്‍ ഭാര്യയെ സംരക്ഷിച്ചയാളാണ്. മോഡി ഭാര്യയെ ഉപേക്ഷിച്ചയാളാണ്. മോഡിയുടെ ഭാര്യക്ക് മോഡിയെ കണ്ടാല്‍ മനസിലാകും. മോഡിക്ക് ഭാര്യയെ കണ്ടാല്‍ മനസിലാവില്ല.

ക്ഷേത്രം ഉദ്ഘാടനത്തിന്റെ കാര്യം ഇന്ത്യ മുന്നണിയി ഘടകകക്ഷികളുമായി ആലോചിച്ച്‌ കോണ്‍ഗ്രസ് കേന്ദ്രഘടകം തീരുമാനിക്കും. എല്ലാ വിഭാഗക്കാരും കോണ്‍ഗ്രസിലുണ്ട്. അതിനാല്‍ ക്ഷേത്ര ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ആലോചിച്ച്‌ തീരുമാനിക്കും. വിശ്വാസികളും അവിശ്വാസികളും ഉള്‍പ്പെടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതിനാല്‍ സിപിഎം എടുക്കും പോലെ കോണ്‍ഗ്രസിന് നിലപാട് എടുക്കാന്‍ കഴിയില്ല. സിപിഎം ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നവരല്ലെന്നും പറഞ്ഞു.

ഒരിക്കലും കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് കേരള ഘടകം കെ.സിയെ അറിയിച്ചത്. പങ്കെടുക്കരുതെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നിലപാട് അതാണ്. ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യ മുന്നണിയിലെ ചില കക്ഷികള്‍ പങ്കെടുക്കുന്നുണ്ട്. എല്ലാവരുമായും കോണ്‍ഗ്രസ് ചര്‍ച്ച നടത്തി തീരുമാനിക്കും. പരിധിയില്ലാത്ത വര്‍ഗീയതയാണ് ബിജെപി പ്രചരിപ്പിക്കുന്നത്. അടിയന്തരാവസ്ഥ കാലത്ത് പോലും ഇത്രയധികം എം.പി. മാരെ സസ്‌പെന്റ് ചെയ്തിട്ടില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

Facebook Comments Box

By admin

Related Post