Wed. Apr 24th, 2024

വിനോദയാത്രയ്ക്കിടെ പത്താം ക്ലാസുകാരനൊപ്പം റൊമാന്റിക് ഫോട്ടോഷൂട്ട്; പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

By admin Dec 29, 2023
Keralanewz.com

ബെംഗളൂരു: വിനോദയാത്രയ്ക്കിടെ പത്താം ക്ലാസ് വിദ്യാര്‍ഥിക്കൊപ്പം നാല്‍പ്പത്തിരണ്ടുകാരിയായ പ്രധാനാധ്യാപികയുടെ റൊമാന്റിക് ഫോട്ടോഷൂട്ട്.

വിദ്യാര്‍ഥിയെ ചുംബിക്കുന്നതുള്‍പ്പെടെയുളള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു.

കര്‍ണാടക ചിന്താമണി മുരുഗമല്ലയിലെ ഒരു സ്‌കൂള്‍ അധ്യാപികയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ടൂറിനിടെയാണ് പത്താം ക്ലാസ് വിദ്യാര്‍ഥിക്കൊപ്പം പ്രധാനധ്യാപിക റൊമാന്റിക് ഫോട്ടോ എടുത്തത്. ചിത്രങ്ങള്‍ ലീക്കായതിന് പിന്നാലെ വിദ്യാര്‍ഥിയോട് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന് കണ്ടെത്തിയാണ് സസ്‌പെന്‍ഷന്‍.

അധ്യാപിക വിദ്യാര്‍ഥിയെ ചുംബിക്കുകയും വിദ്യാര്‍ഥിയെക്കൊണ്ട് എടുത്തുയര്‍ത്തുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കി. ഇതിന് പിന്നാലെയാണ വിദ്യാഭ്യാസ വകുപ്പ് അധ്യാപികയക്കെതിരെ നടപടിയെടുത്തത്. വിവാദമായതിന് പിന്നാലെ അധ്യാപിക ചിത്രങ്ങളും വീഡിയോയും ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തു. ഇവ വീണ്ടെടുക്കാനുളള ശ്രമത്തിലാണ്.

മറ്റൊരു വിദ്യാര്‍ഥിയാണ് രഹസ്യമായി ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റ് വിദ്യാര്‍ഥികളോ അധ്യാപകരോ സംഭവം അറിഞ്ഞിരുന്നില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Facebook Comments Box

By admin

Related Post