Thu. Mar 28th, 2024

പുതിയ മന്ത്രിമാരെ കൊണ്ടുവരുന്നത് കൊണ്ട് സര്‍ക്കാരിന്റെ നഷ്ടമായ പ്രതിഛായ മാറില്ല ; പരിഹസിച്ച്‌ രമേശ് ചെന്നിത്തല

By admin Dec 29, 2023
Keralanewz.com

ന്യൂഡല്‍ഹി: സര്‍ക്കാരിന് നഷ്ടമായ പ്രതിഛായ പുതിയമന്ത്രിമാര്‍ സ്ഥാനമേല്‍ക്കുന്നത് കൊണ്ട് പരിഹരിക്കപ്പെടില്ലെന്ന് വിമര്‍ശിച്ച്‌ രമേശ് ചെന്നിത്തല.

തൊഴുത്ത് മാറ്റികെട്ടിയതുകൊണ്ട് ഫലം ഉണ്ടാകില്ലെന്നും പരിഹസിച്ചു. മുഖ്യമന്ത്രി ജീവിക്കുന്നത് കാരവാനിലാണെന്നും ജനങ്ങളെ കാണുന്നത് ആയിരം അടി ദൂരെ നിന്നാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കെ ബി ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പളളിയും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് രമേശിന്റെ വിമര്‍ശനം. വൈകുന്നേരം 4 നാണ് ഇരുവരും രാജ്ഭവനില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. മന്ത്രിമാരായിരുന്ന ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും രാജിവെച്ച ഒഴിവിലാണ് കോണ്‍ഗ്രസ് ബി നേതാവ് ഗണേഷ് കുമാറും കോണ്‍ഗ്രസ് എസ് നേതാവ് രാമചന്ദ്രന്‍ കടന്നപ്പളളിയും മന്ത്രിമാരാകുന്നത്.

രാജ്ഭവന്‍ വളപ്പില്‍ പ്രത്യേകം തയാറാക്കിയ പന്തലിലാണ് സത്യ പ്രതിജ്ഞാ ചടങ്ങ്. ദേശീയതലത്തില്‍ ബിജെപിക്കെതിരെ പോരാടാന്‍ സിപിഐഎമ്മുമായി ഒന്നിക്കുമെങ്കിലും കേരളത്തില്‍ സിപിഐഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ആശയപരമായ ഭിന്നതകളും പ്രത്യയശാസ്ത്രപരമായ നിലപാടും തുടരുമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് രമേശ് ചെന്നിത്തല മറുപടി നല്‍കി.

അയോധ്യ പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കുന്നത് സംബന്ധിച്ച്‌ പരസ്യപ്രതികരണങ്ങള്‍ ഹൈക്കമാന്‍ഡ് വിലക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അന്തിമ തീരുമാനം എഐസിസി എടുക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Facebook Comments Box

By admin

Related Post