Thu. Apr 25th, 2024

കൊച്ചി വെളി ഗ്രൗണ്ടില്‍ പപ്പാഞ്ഞിയെ കത്തിക്കുന്നത് വിലക്കി

By admin Dec 30, 2023
Keralanewz.com

പുതുവര്‍ഷത്തില്‍ വെളി ഗ്രൗണ്ടില്‍ പാപ്പാഞ്ഞിയെ കത്തിക്കുന്നത് വിലക്കി ആര്‍ഡിഒയുടെ ഉത്തരവ്. പാപ്പാഞ്ഞിയെ കത്തിക്കാൻ പരേഡ് ഗ്രൗണ്ടില്‍ മാത്രമാണ് അനുമതിയുള്ളത്.

എന്നാല്‍ ഉത്തരവ് അനുസരിക്കില്ല എന്നാണ് സംഘാടകരുടെ നിലപാട്.

ഗവര്‍ണറും തൊപ്പിയും എന്ന പേരില്‍ കാര്‍ണിവല്‍ അവതരിപ്പിക്കാനിരുന്ന നാടകം തടഞ്ഞ് ആര്‍ഡിഒ ഉത്തരവിട്ടത് വിവാദമായതിന് പിന്നാലെയാണ് പുതിയ വിലക്ക്. നാടകം തടഞ്ഞതില്‍ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ ആര്‍ഡിഒ ഓഫിസിലേക്ക് മാര്‍ച്ച്‌ സംഘടിപ്പിച്ചു. ജര്‍മൻ നാടകത്തിന്റെ മലയാള സാക്ഷാത്കാരമാണ് നാടകമെന്നാണഅ സംഘാടകര്‍ നല്‍കുന്ന വിശദീകരണം. ഭരണത്തിലുള്ള ആരെയും ഇതില്‍ അവഹേളിക്കില്ലെന്ന് സംഘാടകര്‍ പറയുന്നു.

Facebook Comments Box

By admin

Related Post