Fri. Apr 26th, 2024

തെക്കൻ മേഖലയിലെ ക്ഷേത്രങ്ങൾക്കുള്ള ഗുരുവായൂർ ദേവസ്വം ധനസഹായ വിതരണം ചെയ്തു 252 ക്ഷേത്രങ്ങൾക്ക് നൽകിയത് 1.40 കോടി അഭിനന്ദാർഹമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ഗുരുവാ യൂർ ദേവസ്വം നൽകിവരുന്ന ക്ഷേത്രങ്ങൾക്കുള്ള ധനസഹായത്തിന്റെ 2023 വർഷത്തെ ആദ്യ ഘട്ട വിതരണം നടത്തി.

By admin Dec 30, 2023
Keralanewz.com

രാമപുരം : തെക്കൻ മേഖലയിലെ 6 ജില്ലകളിലെ തെരഞ്ഞെടുത്ത 252 ക്ഷേത്രങ്ങൾക്ക് ഒരു കോടി നാൽപതു ലക്ഷത്തി നാൽ പതിനായിരം രൂപ ധനസഹായമാണ് നൽകിയത്. കോട്ടയം രാമപുരം പള്ളിയാമ്പുറം ശ്രീമഹാദേവ ക്ഷേത്രം ആഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണ‌ൻ ഉദ്ഘാടനം ചെയ്തു.ക്ഷേത്രങ്ങളുടെ ജീർണ്ണോദ്ധാരണത്തിനായി സഹായമെത്തിക്കുന്ന ഗുരുവായൂർ ദേവസ്വത്തിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് മന്ത്രി പറഞ്ഞു.

ക്ഷേത്രങ്ങളുടെ പുരോഗതിക്കും ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനും ഈ ധനസഹായം വിനിയോഗിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോസ്.കെ.മാണി എംപി ക്ഷേത്ര ധനസഹായം വിതരണം ചെയ്തു‌. ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങിൽ തോമസ് ചാഴിക്കാടൻ എം പി വിശിഷ്ടാതിഥിയായി പങ്കെടുത്തു.

എംഎൽഎമാരായ മോൻസ് ജോസഫ്, സി.കെ.ആശ,
സെബാസ്റ്റ്യൻ കുളത്തിങ്കൽ, ദേവസ്വം ഭരണസമിതി അംഗങ്ങളായ
സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ
എക്സ് എം പി, രാമപുരം പഞ്ചായത്ത് പ്രസിഡന്റ ഷൈനി
സന്തോഷ്, പള്ളിയാമ്പുറം ദേവസ്വംസെക്രട്ടറി പി.രാധാകൃഷ്ണൻ
എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ദേവസ്വം ഭരണസമിതി
അംഗങ്ങളായ മനോജ് ബി നായർ
ചടങ്ങിന് സ്വാഗതവും വി.ജി.രവീന്ദ്രൻ
കൃതജ്ഞതയും രേഖപ്പെടുത്തി.

ദേവസ്വം അഡ്മിനിസ്ട്രേറ്റർ
കെ.പി.വിനയൻ ചടങ്ങിൽ റിപ്പോർട്ട്
അവതരിപ്പിച്ചു. തിരുവനന്തപുരം,
കൊല്ലം, പത്തനംതിട്ട, കോട്ടയം,
ഇടുക്കി, ആലപ്പുഴ ഉൾപ്പെടുന്നതാണ്
തെക്കൻ മേഖല.. 5 കോടി രൂപയുടെ
ധനസഹായമാണ് സംസ്ഥാനത്തെ
ഇതര ഹൈന്ദവക്ഷേത്രങ്ങൾക്ക്
ജീർണ്ണോദ്ധാരണത്തിനായും
വേദപാഠശാലകളുടെ
പരിപാലനത്തിനുമായി ഈ
വർഷവും ദേവസ്വം ബജറ്റിൽ
വകയിരുത്തിയിരിക്കുന്നത്.

Facebook Comments Box

By admin

Related Post