Fri. Apr 26th, 2024

‘ഈ 14 ആപ്പുകള്‍ ഫോണില്‍ നിന്ന് ഉടൻ ഡിലീറ്റ് ചെയ്യണം’; മുന്നറിയിപ്പുമായി ഗവേഷകര്‍

By admin Jan 2, 2024
Keralanewz.com

ആന്റി വൈറസ് സോഫ്റ്റ്‌വെയര്‍ കമ്ബനിയായ മാക്കഫീയിലെ (McAfee) ഗവേഷകര്‍ സ്മാര്‍ട്ട്ഫോണ്‍ യൂസര്‍മാരെ ഭയപ്പെടുത്തുന്ന പുതിയ കണ്ടെത്തലുമായി എത്തിയിരിക്കുകയാണ്.

ഗൂഗിള്‍ പ്ലേ സ്റ്റോറിലെ മലീഷ്യസ് ആപ്പുകള്‍ വഴി ഏകദേശം 338,300 ഉപകരണങ്ങളെ ബാധിക്കുന്ന Xamalicious’ എന്ന് പേരുള്ള ഒരു പുതിയ ആൻഡ്രോയിഡ് ബാക്ക്‌ഡോര്‍ മാല്‍വെയറാണ് അവരുടെ ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

പ്ലേസ്റ്റോറിലുള്ള 14 ആപ്പുകളിലാണ് മാല്‍വെയര്‍ കണ്ടെത്തിയിരിക്കുന്നത്. അതില്‍ മൂന്നെണ്ണം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യുന്നതിനുമുമ്ബ് 100,000 തവണ ഇൻസ്റ്റാള്‍ ചെയ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ അവ പ്ലേ സ്റ്റോറില്‍ ദൃശ്യമാകില്ലെങ്കിലും, അബദ്ധത്തില്‍ ഫോണുകളില്‍ ഇൻസ്റ്റാള്‍ ചെയ്തിട്ടുള്ളവര്‍ ഉടൻ തന്നെ അവ നീക്കം ചെയ്യണം. മൊബെലില്‍ നിന്ന് സ്വകാര്യവിവരങ്ങളടക്കം ചോര്‍ത്താൻ കഴിയുന്ന ആപ്പുകളാണവയെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ബാധിക്കപ്പെട്ട ആപ്പുകള്‍ ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കം ചെയ്‌തിട്ടുണ്ട്, 2020 പകുതി മുതല്‍ അവ ആരെങ്കിലും ഇൻസ്‌റ്റാള്‍ ചെയ്‌തിട്ടുണ്ടെങ്കില്‍ അവരുടെ ഉപകരണങ്ങളില്‍ Xamalicious എന്ന മാല്‍വെയറിന്റെ സാന്നിധ്യമുണ്ട്. അതുകൊണ്ട് തന്നെ ആവശ്യമില്ലാത്ത ആപ്പുകളോ ഏതെങ്കിലും തരത്തിലുള്ള സെറ്റിങ്സോ, നിങ്ങള്‍ക്ക് സംശയാസ്പദമായി തോന്നുന്ന എന്തെങ്കിലും നിങ്ങളുടെ സ്‌മാര്‍ട്ട്‌ഫോണില്‍ ദൃശ്യമാവുകയാണെങ്കില്‍, ഉടൻ തന്നെ അവ നീക്കം ചെയ്യണം.

Xamalicious ബാധിത ആപ്പുകളില്‍ ചിലത് താഴെ കൊടുത്തിരിക്കുന്നു…

  • Essential Horoscope for Android (100,000 installs)
  • 3D Skin Editor for PE Minecraft (100,000 installs)
  • Logo Maker Pro (100,000 installs)
  • Auto Click Repeater (10,000 installs)
  • Count Easy Calorie Calculator (10,000 installs)
  • Dots: One Line Connector (10,000 installs)
  • Sound Volume Extender (5,000 installs)

ഗൂഗിള്‍ പ്ലേയിലെ ആപ്പുകള്‍ക്ക് പുറമേ, 12 ക്ഷുദ്രകരമായ ആപ്പുകളുടെ ഒരു പ്രത്യേക ഗ്രൂപ്പ് സമാന ഭീഷണി നേരിടുന്നുണ്ട്, അനധികൃത മൂന്നാം കക്ഷി ആപ്പ് സ്റ്റോറുകളിലൂടെയാണ് അവ പ്രചരിക്കുന്നത്, ഇത് APK ഫയല്‍ ഡൗണ്‍ലോഡുകളിലൂടെ ഉപയോക്താക്കളെ ബാധിക്കുന്നതായി ANI റിപ്പോര്‍ട്ട് ചെയ്യുന്നു.

Facebook Comments Box

By admin

Related Post