Fri. Mar 29th, 2024

ഒത്തുകളി കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ; കേരളത്തില്‍ പിണറായി തന്നെ ഭരിക്കട്ടെ എന്നതാണ് രാഹുല്‍ഗാന്ധിയുടെ തീരുമാനം: വി.മുരളീധരൻ

By admin Jan 4, 2024
Keralanewz.com

തിരുവനന്തപുരം: എല്‍ഡിഎഫ് – യുഡിഎഫ് നേതാക്കള്‍ ഒരു മുന്നണിയുടെ ഭാഗമായി നിന്ന് ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ.

നിയമസഭയിലേക്ക് സിപിഎം എന്നും പാര്‍ലമെന്‍റിലേക്ക് കോണ്‍ഗ്രസ് എന്നും മുൻപേ ധാരണയായതാണെന്നും പറഞ്ഞു.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നല്ലാതെ രാജ്യത്ത് ഒരിടത്ത് നിന്നും ജയിക്കാൻ പോകുന്നില്ല. അതുകൊണ്ട് കേരളത്തില്‍ പിണറായി ഭരിച്ചോട്ടെ എന്ന് രാഹുലും കുറച്ച്‌ പേരെ ലോകസഭയിലേക്ക് തരാമെന്ന് യച്ചൂരിയും ധാരണയിലെത്തിയതാണ്.

സ്വര്‍ണക്കടത്തില്‍ കേന്ദ്ര അന്വേഷണ ഏജൻസികള്‍ എവിടെ വരെയെത്തി എന്നത് എല്ലാവര്‍ക്കും അറിയാം. സിബിഐ വരുമ്ബോള്‍ കേന്ദ്രവേട്ട എന്ന് പറഞ്ഞ് ഒന്നിക്കുന്നത് പിണറായി വിജയനും വി.ഡി.സതീശനുമാണ്.

അതുകൊണ്ട് അന്വേഷണത്തില്‍ ഒത്തുകളിയെന്ന വാദം വിലപ്പോകില്ലെന്നും വി.മുരളീധരൻ പറഞ്ഞു. ബംഗാളില്‍ സിപിഎമ്മിനെ തുടച്ച്‌ നീക്കിയത് ബിജെപിയെന്നും കേരളത്തിലും ബിജെപി തന്നെ തുടച്ച്‌ നീക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കേരളത്തിലെ സ്ത്രീ സമൂഹം ഭാരതീയ ജനതാ പാര്‍ട്ടിക്ക് ഒപ്പമെന്നതിന്‍റെ സൂചനയാണ് പ്രധാനമന്ത്രി പങ്കെടുത്ത മഹിളാ സമ്മേളനം വ്യക്തമാക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേരളത്തിലെ ജനങ്ങള്‍ക്ക് ഏറ്റവും പ്രയോജനകരമായ പദ്ധതികള്‍ നടപ്പാക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. അതിന്‍റെ ഗുണഫലം കിട്ടാതെ ഇരിക്കാൻ തടസം സംസ്ഥാന സര്‍ക്കാരെന്നും കേന്ദ്രമന്ത്രി വിമര്‍ശിച്ചു.

വനിതാബില്‍ നരേന്ദ്രമോദി നടപ്പാക്കിയപ്പോള്‍ അതിന് വേണ്ടി സംസാരിച്ചുനടന്നപലരും മിണ്ടാതെയായി. അരി ലഭ്യമാകണമെങ്കില്‍ പിണറായി അല്ല നരേന്ദ്രമോദി തന്നെ വിചാരിക്കണമെന്ന് മറിയക്കുട്ടി ചേട്ടത്തിയെ പോലുള്ളവര്‍ പറഞ്ഞുതുടങ്ങിയെന്നും വി.മുരളീധരൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ വരവ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുകൂല അന്തരീക്ഷമൊരുക്കി.

തൃശൂരിലെയും സമീപ ജില്ലകളിലെയും മഹിളാ സാന്നിധ്യമാണ് അവിടെ കണ്ടത്. സംസ്ഥാനം മുഴുവൻ ഉള്ളവര്‍ എത്തിയിരുന്നുവെങ്കില്‍ തേക്കിൻകാട് മൈതാനത്തിന് ഉള്‍ക്കൊള്ളാൻ പറ്റാത്ത അവസ്ഥ ആയേനെ എന്നും മന്ത്രി പറഞ്ഞു.

Facebook Comments Box

By admin

Related Post