Tue. Apr 23rd, 2024

വിവാഹത്തിനും വിവാഹമോചനത്തിനും ഏകീകൃത നിയമം വേണമെന്ന് ഹൈക്കോടതി

By admin Aug 10, 2021 #news
Keralanewz.com

രാജ്യത്തെ വൈവാഹിക നിയമങ്ങള്‍ പൊളിച്ചെഴുതേണ്ട സമയമായെന്ന് ഹൈക്കോടതി. വിവാഹത്തിനും വിവാഹമോചനത്തിനും വ്യക്തിനിയമത്തിനു പകരം മതേതരമായ ഏകീകൃത നിയമം കൊണ്ടുവരണം. ഏകീകൃത നിയമമെന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.

സ്ത്രീധന പീഡനവും ലൈംഗീക പീഡനവും ചൂണ്ടിക്കാട്ടി കുടുംബ കോടതി അനുവദിച്ച വിവാഹമോചന ഹര്‍ജികള്‍ക്കെതിരായ അപ്പീലുകള്‍ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടിയുടെ പരാമര്‍ശം. പങ്കാളിയുടെ സമ്മതമില്ലാതെ ബലമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വിവാഹമോചനത്തിന് മതിയായ കാരണമാണന്ന് കണക്കാക്കാം എന്ന് കോടതി നിരീക്ഷിച്ചു.

വൈവാഹിക പീഡനങ്ങള്‍ വ്യക്തി സ്വാതന്ത്ര്യത്തിന്മേലും സ്വകാര്യതയുടെ മേലുമുള്ള കടന്നു കയറ്റമാണ്. ഇങ്ങനെ അനുഭവിക്കേണ്ടി വരുന്നവര്‍ക്കു വിവാഹമോചനം നിഷേധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി

Facebook Comments Box

By admin

Related Post