Sat. Apr 27th, 2024

കോട്ടയത്ത് പാസ്പ്പോർട്ട് സേവാ കേന്ദ്ര പുനഃസ്ഥാപിക്കുവാൻ നടപടി സ്വീകരിച്ചു നടപ്പിലാക്കിയ ശ്രീ തോമസ് ചാഴികാടൻ എം പി യെ പ്രവാസി കേരളാ കോൺഗ്രസ് (എം) യു കെ ഘടകം അഭിനന്ദിച്ചു.

Keralanewz.com

കോട്ടയം: പാസ്പ്പോർട്ട് സേവാ കേന്ദ്ര പുനഃസ്ഥാപിക്കുവാൻ നടപടി സ്വീകരിച്ചു നടപ്പിലാക്കിയ ശ്രീ തോമസ് ചാഴികാടൻ എം പി യെ പ്രവാസി കേരളാ കോൺഗ്രസ് ( എം ) യു കെ ഘടകം അഭിനന്ദിച്ചു . ലോകസഭാ എം പി എന്ന നിലയിൽ, കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ അനുവദിച്ച എം പി ഫണ്ട്
നൂറു ശതമാനം ചിലവഴിച്ചു, മാതൃകയായ ശ്രീ തോമസ് ചാഴികാടൻ M P യുടെ സേവന സന്നദ്ധതക്കും , നിശ്ചയ ദാർഢ്യത്തിനും പുതുവർഷത്തിൽ ലഭിച്ച മറ്റൊരു വലിയ അംഗീകാരമാണ് പാസ്സ്‌പോർട്ട് സേവാ കേന്ദ്രം പുനസ്ഥാപിക്കുവാൻ സാധിച്ചത് എന്നും യോഗം വിലയിരുത്തി . കഴിഞ്ഞയിടക്കും ശ്രീ തോമസ് ചാഴികാടൻ എം പി യുകെ സന്ദർശിച്ചപ്പോളും പ്രസ്തുത വിവരം ഭാരവാഹികൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെടുത്തുകയും , സേവാ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കുമെന്നും അദ്ദേഹം ഉറപ്പു നൽകിയിരുന്നു .

പ്രവാസി കേരളാ കോൺഗ്രസ് ( എം ) യൂ കെ പ്രസിഡന്റ് ശ്രീ മാനുവൽ മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യുകെ ഘടകം ഓഫീസ് ചാർജ് സെക്രെട്ടറി ജിജോ അരയത്ത് , പ്രവാസി കേരളാ കോൺഗ്രസ് ( എം ) ഗ്ലോബൽ കമ്മറ്റി പ്രതിനിധികളായ ഷൈമോൻ തോട്ടുങ്കൽ ,ടോമിച്ചൻ കൊഴുവനാൽ , സി എ ജോസഫ് , പ്രവാസി കേരളാ കോൺഗ്രസ് ( എം ) യു കെ ജനറൽ സെക്രട്ടറിമാരായ ബെന്നി അമ്പാട്ട്, ജോഷി തോമസ് ,ബിനു മുപ്രാപിള്ളി ,അഖിൽ ഉള്ളംപള്ളിൽ ,ജിജോ മുക്കാട്ടിൽ , വൈസ് പ്രെസിഡന്റുമാരായ ഷാജി വാരക്കുടി , എബി പൊന്നാംകുഴി , സാബു ചുണ്ടക്കാട്ടിൽ , എബിൻ ജോർജ് കാഞ്ഞിരംതറപ്പേൽ , ട്രഷറർ ഷെല്ലി ഫിലിപ്പ് , ജോയിന്റ് സെക്രട്ടറി റോബർട്ട് വെങ്ങാലിവക്കേൽ , നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ ജയ്മോൻ വഞ്ചിത്താനം , ഷാജി കരിനാട്ട് , വിനോദ് മാണി , ജോമോൻ കുന്നേൽ , ജോസഫ് ചാക്കോ , ജെയിംസ് ഫിലിപ്പ് കുന്നുംപുറം ,രാജുമോൻ പി.കെ , റ്റോം തോമസ് , ടോം കുമ്പിളുമൂട്ടിൽ ,തോമസ് റോബിൻ ജോർജ് , നാഷണൽ കമ്മിറ്റി അംഗങ്ങളായ ഡാന്റോ പോൾ , ജോഷി സിറിയക് , അനീഷ് ജോർജ്‌ ,റോബിൻ വർഗീസ് ചിറത്തലക്കൽ , ജോമോൻ ചക്കും കുഴിയിൽ ,ആൽബിൻ ആൽബിൻ പേണ്ടാനത്ത്, ബിജു ഫിലിപ്പ് , സോമി മുളയാനിക്കൽ , ഫിലിപ്പ് പുത്തൻപുരക്കൽ , ഷിന്റോജ് ജോസഫ് , ജോർജ് ജോസഫ് , ലിജോ ജോർജ് , പ്രദീപ് ജോസഫ് , സിറിൽ ഗ്രിഗോറിയസ് , മാത്യു ജോർജ് , നിതിൻ ജോൺ , ജെയിംസ് പി ജാൻസ് , ജിത്തു പൂഴിക്കുന്നേൽ ,മാത്യൂസ് പുല്ലന്താണി , സുബിൻ സൈമൺ തുടങ്ങിയവർ പ്രസംഗിച്ചു .

Facebook Comments Box

By admin

Related Post