Tue. Apr 23rd, 2024

മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സർഗ്ഗോത്സവം നടത്തി.

By admin Jan 14, 2024
Keralanewz.com

പാലാ: മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സർഗ്ഗോത്സവം ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻ്റ് ഡോ സിന്ധുമോൾ ജേക്കബ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് ബാബു കെ ജോർജ് മുഖ്യ പ്രഭാഷണം നടത്തി. കെ എസ് രാജു, റോയി ഫ്രാൻസീസ്, ബിജി ജോജോ എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ ഉദ്ഘാടനം ചെയ്തു. ബാബു കെ ജോർജ് സമ്മാനദാനം നിർവ്വഹിച്ചു. അഡ്വ സണ്ണി ഡേവിഡ്, ജോൺസൺ പുളിക്കീൽ, കെ ആർ പ്രഭാകരൻപിള്ള, ലീന ജോർജ്, കെ ആർ മോഹനൻ, അഡ്വ ഗോപികൃഷ്ണ, കെ ജെ ജോൺ, സി കെ ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഏറ്റവും കൂടുതൽ പോയിൻ്റ് നേടിയ ലൈബ്രറിക്കു വി കെ കുമാരകൈമൾ സ്മാരക ട്രോഫിയും വ്യക്തിഗത പോയിൻ്റ് നേടിയ മത്സരാർത്ഥിക്ക് ഇ എം തോമസ് ഈറ്റത്തോട്ട് സ്മാരക ട്രോഫിയും സമ്മാനിച്ചു.

Facebook Comments Box

By admin

Related Post