Tue. Apr 16th, 2024

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രിയങ്കാ ഗാന്ധി കർണാടകത്തിലും തെലുങ്കാനയിലും ജനവിധി തേടും

By admin Jan 14, 2024 #congress #priyanka #Rahul Gandhi
Keralanewz.com

ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി കര്‍ണാടകത്തിലും തെലങ്കാനയിലും ഓരോ സീറ്റില്‍ മത്സരിച്ചേക്കും .

വടക്കെ ഇന്ത്യയിൽ പ്രിയങ്കക്ക് മത്സരിച്ച് ജയിക്കാൻ കഴിയുന്ന ഉറച്ച സീറ്റുകൾ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് രാഹുലിന് പിന്നാലെ പ്രിയങ്കയും ദക്ഷിണേന്ത്യ ലക്ഷ്യമിടുന്നത്. കര്‍ണാടകയിലെ കൊപ്പാല്‍ മണ്ഡലത്തിലാവും പ്രിയങ്ക മത്സരിക്കുകയെന്നാണ് വിവരം. തെലങ്കാനയിലെ സീറ്റ് ഏതാവുമെന്ന് തീരുമാനിച്ചിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

സുരക്ഷിതമായ മണ്ഡലം കൊപ്പാല്‍ ആണെന്നാണ് ഐസിസി നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്. കര്‍ണാടകയില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ജില്ലകളിലൊന്നാണ് കൊപ്പാല്‍. ഇവിടെയുള്ള എട്ട് നിയമസഭാ മണ്ഡലങ്ങളില്‍ ആറിലും കോണ്‍ഗ്രസ് ആണ് വിജയിച്ചത്. നിലവില്‍ ബിജെപിയിലെ കാരാടി ശങ്കണ്ണയാണ് ഇവിടുത്തെ എംപി.

നിലവില്‍ കേന്ദ്ര കൃഷി മന്ത്രി ശോഭാ കരന്തലജെ ആണ് ചിക്മംഗളൂര്‍ എം പി. 1978ല്‍ ചിക്മംഗളൂരുവില്‍നിന്ന് വിജയിച്ചതോടെയാണ് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് ദേശീയ രാഷ്ട്രീയത്തില്‍ തിരിച്ചുവരവുണ്ടായത്. 1999ല്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ബെല്ലാരിയില്‍
മുതിര്‍ന്ന ബിജെപി നേതാവ് സുഷമ സ്വരാജിനെ തോല്‍പ്പിച്ചിരുന്നു.
രാഹുലും പ്രിയങ്കയും സുരക്ഷിതരായെങ്കിലും സോണിയാ ഗാന്ധിക്കു കൂടി സീറ്റ് കണ്ടെത്തേണ്ടതുണ്ട് .
അയോധ്യയിലെ രാമ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ നിന്ന് കോൺഗ്രസ് വിട്ടു നിൽക്കാൻ തീരുമാനിച്ചതോടെ ഹിന്ദി ഹൃദയഭൂമിയിൽ മത്സരിച്ചു ജയിക്കുക എന്നത് ഏറെ ദുഷ്കരമായി മാറി. രാഹുലിന്റെ വയനാട് വിജയത്തിനായി ലീഗിനെ പ്രീണിപ്പിക്കാൻ വേണ്ടി ഏറെ വിട്ടുവീഴ്ചകൾ ചെയ്യേണ്ട അവസ്ഥയിലാണ് കോൺഗ്രസ് .

Facebook Comments Box

By admin

Related Post