കെ.പി സതീശനും അദ്ദേഹത്തിന്‍റെ അമിതാവേശവും കോടതിയലക്ഷ്യവും എന്തിന്?

Please follow and like us:
190k

ബാർ കോഴക്കേസിൽ കെ.എം.മാണിക്കെതിരേ തെളിവില്ലാ എന്ന അന്തിമ റിപ്പോർട്ട് വിജിലൻസ് ഇന്നലെ കോടതിയിൽ സമർപ്പിച്ചു. ഇനി കോടതിയാണ് തീർപ്പ് കൽപിക്കേണ്ടതു്.

മൂന്നാം തവണയും അന്വേഷിച്ചിട്ടും ഒരു തെളിവും കണ്ടെത്താനായില്ലാ എന്ന വസ്തുതക്കു പകരം വിജിലൻസ് കേസ് ഒതുക്കുന്നു എന്നതായിരുന്നു വാർത്ത.കഴിഞ്ഞ രണ്ടു വർഷത്തോളമായി ഹൈക്കോടതി ഈ കേസ് വിശദമായി പരിഗണിച്ചിരുന്നുവെന്ന കാര്യം ഇവിടെ സൗകര്യപൂർവ്വം വിസ്മരിക്കുകയാണ്. വിജിലൻസ് ഒരോരോ കാരണങ്ങൾ പറഞ്ഞു എത്രയോ തവണ അന്വേഷത്തത്തിനു സമയം നീട്ടി ചോദിച്ചു. ഒടുവിൽ തൽസ്ഥിതി റിപ്പോർട്ട് മുദ്രവെച്ച കവറിൽ ഹൈക്കോടതിയിൽ സമർപ്പിച്ച വിജിലൻസിനോട് 45 ദിവസത്തിനകം അന്തിമ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു.അതു പ്രകാരമാണ് ഇന്നലെ അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.

അതിനേക്കാൾ വാർത്തയായതു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.K .P. സതീശന്റെ പ്രതികരണമായിരുന്നു. തന്റെ അധികാര പരിധിയും നിയമ നോദ്ദേശവും ലംഘിച്ചു നടത്തിയ ഈ പ്രതികരണം രാജ്യത്തെ നിയമ വ്യവസ്ഥക്കും സുപ്രിം കോടതി നിർദ്ദേശങ്ങൾക്കും വിരുദ്ധമാണ്. കേസന്വേഷത്തത്തിൽ കോടതികൾ പോലും ഇടപെടില്ലെന്നിരിക്കേ അന്വേഷണത്തെ നിയന്ത്രിക്കുന്നതും സ്വാധീനിക്കുന്നതുമായ തരത്തിലാണ് ഈ പ്രതികരണം. മുൻ വിധിയില്ലാതെ, മുൻകൂട്ടി പ്രതിയെ നിശ്ചയിക്കാതെ യഥാർത്ഥ വസ്തുതകണ്ടെത്തുന്നതായിരിക്കണം അന്വേഷണo എന്നാണു സുപ്രീം കോടതി ആവർത്തിച്ചു വ്യക്തമാക്കിയിട്ടുള്ളത്.

കേസന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച ശേഷം ട്രയൽ നടക്കുന്നുണ്ടെങ്കിൽ ആ സമയത്തു മാത്രമേ പബ്ലിക് പ്രോസിക്യൂട്ടർക്കു അധികാരമുള്ളൂ എന്നു ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 2017 മാർച്ച് 27-ലെ ഹൈക്കോടതി വിധിയിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. സരള V വേലു ക്കേസിലെ സുപ്രീം കോടതി വിധിയും ഇതിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇതു അറിയാൻ വയ്യാത്ത ആളല്ലാ k. P. സതീശൻ. എന്നിട്ടും അദ്ദേഹം ഇതിനു തുനിഞ്ഞത് എന്തുകൊണ്ട്?അതാണ് അറിയേണ്ട വസ്തുത. പാലാ നിയോജക മണ്ഡലത്തിൽ തന്നെയുള്ള മാണി സാറിന്റെ നിതാന്ത ശത്രുവായ ഒരു ഉന്നത നേതാവുമായി അദ്ദേഹത്തിനുള്ള ‘ബന്ധുത്വം’യാദൃഛികമാണോ? ഇക്കാര്യം ആരെങ്കിലും സംശയിച്ചാൽ ഈ സാഹചര്യത്തിൽ അവരെ കുറ്റപ്പെടുത്താനാവുമോ?

C. D. കൃത്രമമാണെന്നു പരിശോധനാ റിപ്പോർട്ട് വന്നിട്ടും വീണ്ടും Voice Sample പരിശോധിക്കണമെന്നാണു ഇന്നലെ അദ്ദേഹം പറഞ്ഞത്.
Roopesh V union of India എന്ന കേസിൽ പഞ്ചാബിലെ ഹിസാർ ജില്ലാ കോടതി Voice പരിശോധനയ്ക്കു ഉത്തരവിട്ടു. അപ്പീലിൽ പഞ്ചാബ് & ഹരിയാന ഹൈക്കോടതി അതു ശരിവെച്ചു. എന്നാൽ 2017 ജുൺ 21-നു Special leave to Appeal Criminal No: 4571 of 2017 എന്ന ഉത്തരവിലൂടെ സുപ്രീം കോടതി അതു സ്റ്റേ ചെയ്തു.നിയമത്തിൽ ഇതിനു വകുപ്പില്ലാ എന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്.അതിനു ശേഷം ഇങ്ങനെയൊന്നു നടക്കുന്നതേയില്ല.

ഇതും അറിയാത്ത ആളാണോ K. P.സതീശൻ! നടക്കാത്ത കാര്യം പറഞ്ഞു കേസ് നീട്ടണം.ബന്ധപ്പെട്ടവരെ സംശയത്തിന്റെ നിഴലിൽ നിർത്തണം.ഇതാണു കൗശലം.
ഇനി ഇദ്ദേഹത്തിന്റെ പ്രാഗൽഭ്യം കൂടി അറിയണമല്ലോ. 2007 ൽ ഹൈക്കോടതിയിൽ CBI സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്നു.പ്രമാദമായ ഒരു കേസിൽ ഗുരുതരമായ വീഴ്ച വരുത്തിയെന്ന പരാതിയെ തുടർന്നുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെCBI ഡയറക്ടർ വിജയ് ശങ്കർ immediate effect ൽ സ്ഥാനത്തു നിന്നു നീക്കം ചെയ്തു.
കിളിരൂർ – കവിയൂർ കേസുകളിൽ CBI അഭിഭാഷകനായിരുന്ന ഇദ്ദേഹം പ്രതികളെ രക്ഷിക്കാൻ നടത്തിയ വാദം കോടതിയുടെ രൂക്ഷ വിമർശനത്തിനിടയാക്കി. കവിയൂർ കേസിലെ അനഘയെ പീഡിപ്പിച്ചതു പിതാവ് നാരായണൻ നമ്പൂതിരിയാണന്ന വിചിത്ര വാദവും ഇദ്ദേഹത്തിന്റെ വകയായിരുന്നു.
ഇവിടേയും നിയമവും കോടതി വിധികളും അതിലംഘിച്ചു നടത്തിയ പ്രസ്താവനയും ആ പട്ടികയിൽ സ്ഥാനം പിടിക്കും.
ഈ നിയമ ലംഘനത്തിനു നടപടി വേണം. സർക്കാർ അതിൽ വീഴ്ച വരുത്തി കൂടാ.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)