Fri. Mar 29th, 2024

കരുവന്നൂര്‍ സഹകരണ ബാങ്ക്‌ തട്ടിപ്പ്‌ : പി. രാജീവിനെതിരേ ഇ. ഡി.

By admin Jan 16, 2024
Keralanewz.com

കൊച്ചി : കരുവന്നൂര്‍ സഹകരണ ബാങ്ക്‌ തട്ടിപ്പ്‌ കേസില്‍ മന്ത്രി പി. രാജീവ്‌ ഉള്‍പ്പെടെയുള്ള സി.പി.എം. നേതാക്കള്‍ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി) ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചു.

സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടറിയായിരിക്കേ രാജീവ്‌ അനധികൃതവായ്‌പ നല്‍കാന്‍ സമ്മര്‍ദം ചെലുത്തിയെന്നും സംസ്‌ഥാനത്തു നടന്ന വമ്ബന്‍ തട്ടിപ്പുകളിലൊന്നാണു കരുവന്നൂരിലേതെന്നും സത്യവാങ്‌മൂലത്തില്‍ പറയുന്നു.
രാജീവ്‌, മുന്‍മന്ത്രിമാരായ എ.സി. മൊയ്‌തീന്‍, പാലോളി മുഹമ്മദ്‌കുട്ടി തുടങ്ങിയ സി.പി.എം. നേതാക്കള്‍ക്കെതിരേ കരുവന്നൂര്‍ ബാങ്ക്‌ മുന്‍ സെക്രട്ടറി ടി.ആര്‍. സുനില്‍കുമാറിന്റെ മൊഴിയുണ്ടെന്ന്‌ സത്യവാങ്‌മൂലത്തില്‍ വ്യക്‌തമാക്കുന്നു. ബാങ്കില്‍ സി.പി.എം. ലോക്കല്‍, ഏരിയാ സെക്രട്ടറിമാരുടെ പേരില്‍ നിരവധി രഹസ്യ അക്കൗണ്ടുകളുണ്ടെന്നും ഇ.ഡി. ചൂണ്ടിക്കാട്ടി. ബാങ്ക്‌ അക്കൗണ്ട്‌ ഇ.ഡി. മരവിപ്പിച്ചെന്നാരോപിച്ച്‌ അലി സാബ്‌റി സമര്‍പ്പിച്ച ഹര്‍ജിക്കു മറുപടിയായാണു സത്യവാങ്‌മൂലം.
ബാങ്കില്‍ നടന്നതു സംഘടിതകുറ്റകൃത്യമാണെന്നും രാഷ്‌ട്രീയക്കാര്‍, പോലീസ്‌ ഉദ്യോഗസ്‌ഥര്‍, പ്രാദേശിക, ജില്ലാ, സംസ്‌ഥാനഭരണതലങ്ങളിലുള്ള വ്യക്‌തികള്‍ എന്നിവരുടെയെല്ലാം പങ്ക്‌ ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്‌തമായെന്നും ഇ.ഡി. ചൂണ്ടിക്കാട്ടി. പണവും രാഷ്‌ട്രീയബന്ധങ്ങളും ഇഴചേര്‍ന്ന്‌ കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നാണിത്‌. ഇടപാടുകള്‍ ബിനാമി പേരുകളിലാണ്‌. സാധാരണക്കാരുടെ നിക്ഷേപം നഷ്‌ടപ്പെട്ട കേസായതിനാല്‍ കുറ്റവാളികളെ കണ്ടെത്താന്‍ പണമിടപാടുകളും ബിനാമി സ്വത്തുക്കളും സംബന്ധിച്ച്‌ ആഴത്തിലുള്ള അന്വേഷണം ആവശ്യമാെണന്നും സത്യവാങ്‌മൂലത്തില്‍ പറയുന്നു.
തട്ടിപ്പിനായി വന്‍ഗൂഢാലോചന നടന്നു. വ്യക്‌തികളുടെ വായ്‌പാ അപേക്ഷകളില്‍ വ്യാജവിലാസം നല്‍കിയാണ്‌ അംഗത്വം നല്‍കിയത്‌. രാജീവിനു പുറമേ സി.പി.എം. തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന മുന്‍മന്ത്രി എ.സി. മൊയ്‌തീന്‍, മുന്‍മന്ത്രി പാലോളി മുഹമ്മദ്‌കുട്ടി, ബാങ്ക്‌ ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗങ്ങളായ പി.കെ. വരദന്‍, ഇ.സി. ആന്റോ, ടി.എസ്‌. ബിജു, ജോസ്‌ ചക്രംപുള്ളി, വി.കെ. ലളിതന്‍, കെ.കെ. ദിവാകരന്‍, എം.ബി. ദിനേശ്‌, പ്രാദേശികനേതാവ്‌ സി.കെ. ചന്ദ്രന്‍, സി.പി.എം. ജില്ലാ സെക്രേട്ടറിയറ്റ്‌ അംഗം എം.ബി. രാജു, പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ.ആര്‍. പീതാബരന്‍, മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉല്ലാസ്‌ കളക്കാട്ട്‌, വി.എ. മനോജ്‌, ഏരിയാ കമ്മിറ്റി അംഗം കെ.ആര്‍. വിജയ, പി.എസ്‌. വിശ്വംഭരന്‍, ഏരിയാ സെക്രട്ടറി ചേര്‍പ്പ്‌ ശ്രീനിവാസന്‍ എന്നിവര്‍ക്കെതിരേയാണു മൊഴികളെന്നു സത്യവാങ്‌മൂലത്തില്‍ പറയുന്നു.

തെരഞ്ഞെടുപ്പ്‌ അടുക്കുമ്ബോള്‍ ഇനിയും പലതും വരും: രാജീവ്‌

കൊച്ചി: തെരഞ്ഞെടുപ്പ്‌ അടുക്കുമ്ബോള്‍ ഇനിയും പലതും വരുമെന്ന്‌ മന്ത്രി പി.രാജീവ്‌. സാധാരണ ഒരു ജില്ല വിട്ട്‌ മറ്റൊരു ജില്ലയിലെ ഇത്തരം കാര്യങ്ങളില്‍ ഇടപെടാറില്ല. ഇടപെട്ടാല്‍തന്നെ ഇന്ന രീതിയില്‍ ലോണ്‍ കൊടുക്കണം എന്ന്‌ പറയാറില്ല. നിയമവിരുദ്ധമായ ഒന്നിലും ഒരു ഘട്ടത്തിലും ഇടപെടാറില്ലെന്നും മന്ത്രി പറഞ്ഞു.
ഇത്‌, പുതിയ അറിവാണ്‌. കുറെ കാലമായിട്ട്‌ പലതും ഇറങ്ങുകയാണല്ലോയെന്നും അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധമായ കാര്യങ്ങള്‍ക്ക്‌ സമ്മര്‍ദം ചെലുത്തുന്ന പതിവില്ലെന്നും കൂട്ടിച്ചേര്‍ത്തു.

Facebook Comments Box

By admin

Related Post