Thu. Apr 25th, 2024

കൊടും കുറ്റവാളിയെ പോലെ അറസ്റ്റ്, എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാനുളള ശ്രമത്തിന്റെ ഭാഗം: രാഹുല്‍ മാങ്കൂട്ടത്തില്‍

By admin Jan 18, 2024
Keralanewz.com

തിരുവനന്തപുരം: തന്നെ അറസ്റ്റ് ചെയ്ത രീതിയിലായിരുന്നു പ്രശ്‌നമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍.

സമരത്തിനിടയില്‍ ജയില്‍ സ്വാഭാവികമാണെന്നും കൊടും കുറ്റവവാളിയെ പോലെയാണ് പോലീസ് വീട്ടില്‍ വന്ന് തന്നെ അറസ്റ്റ് ചെയ്തതെന്നും രാഹുല്‍ പറഞ്ഞു. അറസ്റ്റ് ചെയ്ത രീതിയിലായിരുന്നു പ്രശ്‌നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്ന സമരവുമായി മുന്നോട്ട് തന്നെ പോകുമെന്നും രാഹുല്‍ വ്യക്തമാക്കി.

നോട്ടീസ് പോലും തരാതെയാണ് തന്നെ അറസ്റ്റ് ചെയ്തത്. എതിര്‍ ശബ്ദങ്ങളെ ഇല്ലാതെയാക്കാനുളള ശ്രമത്തിന്റെ ഭാഗമാണ് തന്റെ അറസ്റ്റ്. മെഡിക്കല്‍ രേഖ വ്യാജമാണെന്ന ആരോപണം തെളിയിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ താന്‍ വെല്ലുവിളിക്കുകയാണ്.

രേഖ വ്യാജമാണെന്ന് തെളിയിച്ചാന്‍ മാപ്പു പറയാം. അല്ലെങ്കില്‍ ഗോവിന്ദന്‍ മാപ്പ് പറയുമോ? തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ പരിശോധനയ്ക്കടെ ആര്‍എംഒയുടെ സാന്നിധ്യമുണ്ടായിരുന്നു. കോടതി വിശദമായ പരിശോധന നിര്‍ദേശിച്ചിട്ടും തന്റെ ബിപി മാത്രമാണ് നോക്കിയത്. രക്തസമ്മര്‍ദ്ദം 160 ഉണ്ടായിട്ടും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഫിറ്റ് എന്നാണ് രേഖപ്പെടുത്തിയതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post