Fri. Apr 19th, 2024

അയോധ്യ ഒരുങ്ങി, ഇനി മണിക്കൂറുകള്‍ മാത്രം; പ്രാണപ്രതിഷ്ഠാ മുഹൂര്‍ത്തം 12.20 ന്

By admin Jan 22, 2024
Keralanewz.com

അയോധ്യ: അയോധ്യ ഒരുങ്ങി, ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ന് ഉച്ചയ്ക്ക് 12.20 നാണു രാജ്യം കാത്തിരുന്ന പ്രാണപ്രതിഷ്ഠാ മുഹൂര്‍ത്തം.

വാരാണസിയിലെ മുഖ്യ പുരോഹിതന്‍ ലക്ഷ്മി കാന്ത് ദീക്ഷിത് പ്രധാന ചടങ്ങുകള്‍ നിര്‍വഹിക്കും.

ഇന്നു രാവിലെ 11 നു ചടങ്ങുകള്‍ തുടങ്ങും. 10.25 നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാമജന്മഭൂമിയിലെത്തും. 12.05നു പ്രധാനചടങ്ങുകള്‍ക്കു തുടക്കമാകും. 12.30നു പ്രധാനമന്ത്രി അതിഥികളെ അഭിസംബോധന ചെയ്യും. ഏഴു ദിവസത്തെ ചടങ്ങ് 16-ന് ആരംഭിച്ചിരുന്നു.18 ന് ഗര്‍ഭഗൃഹത്തില്‍ ബാലരാമന്റെ വിഗ്രഹം സ്ഥാപിച്ചു. നാളെ ക്ഷേത്ര സമുച്ചയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.

പ്രതിഷ്ഠാ ചടങ്ങുകള്‍ ഡിഡി ന്യൂസിലും 4 കെയിലുള്ള ദൂരദര്‍ശന്‍ നാഷണല്‍ ചാനലുകളിലും തത്സമയം കാണാം. മറ്റു ചാനലുകള്‍ക്കു തത്സമയ സംപ്രേഷണത്തിനായി ദൂരദര്‍ശന്‍ യ്യൂട്യൂബ് ലിങ്ക് െകെമാറും. വിവിധരാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളിലും കോണ്‍സുലേറ്റുകളിലും രാജ്യമെമ്ബാടുമുള്ള ക്ഷേത്രങ്ങളിലും ചടങ്ങുകള്‍ തത്സമയം കാണിക്കും.

ഇന്നു രാവിലെ 11 മുതല്‍ ഒന്നുവരെ ആയിരിക്കും ചടങ്ങുകള്‍ തത്സമയം സംപ്രേഷണം ചെയ്യുക. അതിഥികളോട് രാവിലെ 11നു മുമ്ബ് എത്തിച്ചേരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പതിനായിരത്തിലേറെ പോലീസുകാരെയാണ് സുരക്ഷയ്ക്കു നിയോഗിച്ചിരിക്കുന്നത്. ക്ഷണിക്കപ്പെട്ട അതിഥികളും തീര്‍ഥാടകരും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ് അയോധ്യയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ദീപാലങ്കാരങ്ങളും വിവിധ പരിപാടികളുമായി ഉത്സവാന്തരീക്ഷമാണ് അയോധ്യയിലെങ്ങും. വിദേശത്തു നിന്നടക്കം നൂറുകണക്കിനു മാധ്യമപ്രവര്‍ത്തകരുമെത്തിയിട്ടുണ്ട്.

പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ പശ്ചാത്തലത്തില്‍ വ്യാജവാര്‍ത്തകളും മറ്റും പ്രചരിപ്പിക്കരുതെന്നു കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം മുന്നറിയിപ്പു നല്‍കി. പ്രാണപ്രതിഷ്ഠാ ചടങ്ങിനുള്ള ഒരുക്കങ്ങളെല്ലാം ഇതിനകം പൂര്‍ത്തിയായി. പഴുതടച്ച സുരക്ഷാക്രമീകരണത്തിലാണ് അയോധ്യ. പ്രവേശന പാസോ ക്ഷണക്കത്തോ ഇല്ലാത്തവരെ ക്ഷേത്രപരിസരത്തു പ്രവേശിപ്പിക്കില്ല. ഇന്നു പ്രാണപ്രതിഷ്ഠാച്ചടങ്ങ് കഴിഞ്ഞ് പ്രധാനമന്ത്രി മടങ്ങുന്നതുവരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും.

ഉത്സവ ലഹരിയിലാണ് അയോധ്യ. എങ്ങും രാമ കീര്‍ത്തനങ്ങള്‍ അത്യുച്ചത്തില്‍ മുഴങ്ങുന്നു. അയോധ്യയുടെ ഓരോ അണുവിലും രാമനെ ദര്‍ശിക്കുന്ന ഭക്തജനക്കൂട്ടമാണവിടെ. ചന്ദനവും കുങ്കുമവും ഭസ്മവുംകൊണ്ട് നെറ്റിയില്‍ ശ്രീറാം എന്നെഴുതിയിരിക്കുന്നവരാണ് ഏറെ.
പ്രാണപ്രതിഷ്ഠയ്ക്കു പിന്നാലെ വന്‍ ആഘോഷങ്ങളാണ് അയോധ്യയില്‍ ഒരുങ്ങിയിട്ടുള്ളത്.

ഇന്നു െവെകിട്ട് അയോധ്യയില്‍ 10 ലക്ഷം ചിരാതുകള്‍ തെളിക്കും. സരയൂനദീതീരത്തെ മണ്ണുകൊണ്ടാണു ചിരാതുകള്‍ നിര്‍മിച്ചത്. സമീപത്തെ നൂറു ക്ഷേത്രങ്ങളിലും പൊതുസ്ഥലങ്ങളിലും ഈ ചിരാതുകളില്‍ ദീപം തെളിക്കും. 8,000 അതിഥികളെയാണു ചടങ്ങില്‍ പ്രതീക്ഷിക്കുന്നത്. ഇവര്‍ക്കായി 51 സ്ഥലങ്ങളിലായി 22,825 വാഹനങ്ങള്‍ക്കു പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

ബാലരാമന്‍ കണ്ണുതുറക്കും

ഇന്ന് ഉച്ചയ്ക്ക് 12.20ന് അയോധ്യയില്‍ ബാലരാമന്‍ കണ്ണുതുറക്കും (നേത്രനിമീലനം). അതോടെ ഭക്തമനസുകളില്‍ സ്വപ്‌നം യഥാര്‍ഥ്യമാകുന്നതിന്റെ സന്തോഷം നിറയും. ഈ മാസം 16 ന് ആരംഭിച്ച പൂജകള്‍ക്കൊടുവിലാണ് ഈ ചടങ്ങ്. രാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റംഗം അനില്‍ മിശ്രയും ഭാര്യ ഉഷയുമാണ് പൂജകളുടെ പ്രധാന യജമാനന്‍. വാരാണസിയിലെ ലക്ഷ്മികാന്ത് ദീക്ഷിതാണ് മുഖ്യപുരോഹിതന്‍.

നേരത്തെ തേനും നെയ്യും നല്‍കിയ ശേഷം വിഗ്രഹത്തിന്റെ കണ്ണുകള്‍ ചേല ഉപയോഗിച്ചു മറച്ചിരുന്നു. കണ്ണുകള്‍ മൂടിക്കെട്ടിയ ഈ ചേല ഇന്ന് അഴിച്ചുമാറ്റും. സ്വര്‍ണസൂചിയില്‍ അഞ്ജനമെടുത്ത് ബാലരാമന്റെ കണ്ണെഴുതുമെന്നാണ് പുരോഹിതര്‍ പറയുന്നത്. മിഴിതുറക്കുന്നതും രാമവിഗ്രഹത്തിനു പൂര്‍ണ ഭഗവത്‌െചെതന്യം െകെവരുമെന്നാണു വിശ്വാസം.

മൈസുരുവിലെ ശില്‍പി അരുണ്‍ യോഗിരാജ് കൃഷ്ണശിലയില്‍ കൊത്തിയെടുത്ത പുതിയ വിഗ്രഹം സ്ഥിരമൂര്‍ത്തിയാണ്. പഴയത് പുറത്തെഴുന്നള്ളിപ്പിനുള്ള മൂര്‍ത്തിയായി മാറും. ശ്രീകോവിലില്‍ പുതിയ വിഗ്രഹത്തിനു മുന്നിലെ പടിക്കെട്ടിലാകുംപഴയ വിഗ്രഹത്തിന്റെ സ്ഥാനം. രാമനവമി പോലെ പ്രധാനദിവസങ്ങളില്‍ നഗരപ്രദക്ഷിണത്തിന് കൊണ്ടുപോകും.

കൃഷ്ണശിലയില്‍ കൊത്തിയെടുത്ത 51 ഇഞ്ച് ഉയരമുള്ള പ്രധാനമൂര്‍ത്തി ബാലരാമനെ 17നു തന്നെ ക്ഷേത്രപരിസരത്ത് എത്തിച്ചിരുന്നു. പിറ്റേന്ന് രാത്രി സുഗന്ധ വസ്തുക്കള്‍ കൊണ്ടും 19നു പകല്‍ ഔഷധത്തിലും രാത്രി ധാന്യങ്ങള്‍ കൊണ്ടും പൊതിഞ്ഞു. 125 ആചാര്യന്മാരാണ് ചടങ്ങുകളുടെ ഭാഗമാകുന്നത്.

Facebook Comments Box

By admin

Related Post