സഹകരണബാങ്കിംഗ്‌ സ്‌തംഭനം കേരളാ കോണ്‍ഗ്രസ്സ്‌ (എം) കൂട്ടധര്‍ണ്ണ 23 ബുധനാഴ്‌ച

കോട്ടയം. നോട്ട്‌ റദ്ദാക്കലിനെത്തുടര്‍ന്ന്‌ സംസ്ഥാന സഹകരണബാങ്കിനും സഹകരണ അര്‍ബന്‍ ബാങ്കുകള്‍ക്കും അനുവദിച്ച സൗകര്യങ്ങള്‍ കേരളത്തിലെ ജില്ലാസഹകരണബാങ്കുകള്‍ക്കും പ്രാഥമിക സഹകരണവായ്‌പാസംഘങ്ങള്‍ക്കും കൂടി അനുവദിച്ച്‌ സഹകരണബാങ്കിംഗ്‌ മേഖലയിലെ സ്‌തംഭനാവസ്ഥ പരിഹരിക്കുന്നതിന്‌ കേന്ദ്രസര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേരളാ കോണ്‍ഗ്രസ്സ്‌ (എം) ആഭിമുഖ്യത്തില്‍ പാര്‍ട്ടി നേതാക്കളും സഹകാരികളും 23 ബുധനാഴ്‌ച രാവിലെ 10 മണിയ്‌ക്ക്‌ തിരുവനന്തപുരം ജനറല്‍ പോസ്റ്റാഫീസ്‌ മുന്‍പിന്‍ കൂട്ട ധര്‍ണ്ണ നടത്തും.

ധര്‍ണ്ണ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി ഉദ്‌ഘാടനം ചെയ്യും. വര്‍ക്കിംഗ്‌ ചെയര്‍മാന്‍ പി.ജെ ജോസഫ്‌ എം.പി മാര്‍, എം.എല്‍.എമാര്‍ പാര്‍ട്ടി സംസ്ഥാന ഭാരവാഹികള്‍ പ്രമുഖ സഹകാരികള്‍ തുടങ്ങിയര്‍ പ്രസംഗിക്കും.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Shares