Wed. Apr 24th, 2024

ഗവര്‍ണറുടെ നടപടി നിയമസഭയോടുള്ള അവഹേളനം ; ഗവര്‍ണറെയും സര്‍ക്കാരിനെയും വിമര്‍ശിച്ച്‌ പ്രതിപക്ഷം

By admin Jan 25, 2024
Keralanewz.com

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗം വിവാദമാകുമ്ബോള്‍ സര്‍ക്കാരിനെയും ഗവര്‍ണറെയും രൂക്ഷമായി വിമര്‍ശിച്ച്‌ പ്രതിപക്ഷം.

നടത്താന്‍ ഭരണഘടനാ ബാദ്ധ്യതയുള്ള ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന വരി മാത്രം വായിച്ചു മടങ്ങിയത് നിയമസഭയോടുള്ള അവഗണനയും അവഹേളനവുമെന്ന് പ്രതിപക്ഷം. സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ നാടകത്തിന്റെ പരിസമാപ്തിയാണ് ഗവര്‍ണറുടെ നടപടിയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

കേന്ദ്രസര്‍ക്കാരിനെതിരേ ഡല്‍ഹിയില്‍ സമരം നടത്താന്‍ പദ്ധതിയിട്ട സര്‍ക്കാര്‍ മുഖ്യമന്ത്രിയ്ക്ക് എതിരേ കേന്ദ്ര ഏജന്‍സി അന്വേഷണം ഭയന്നാണ് സമരം സമ്മേളനമാക്കി മാറ്റിയതെന്ന് വിമര്‍ശിച്ചു. നവകേരള സദസ്സും കേരളീയവും നടത്തിയതിന്റെ സാമ്ബത്തീക കാര്യങ്ങളെക്കുറിച്ച വിവരാവകാശരേഖ സമര്‍പ്പിച്ചിട്ടും എത്ര രൂപ ചെലവഴിച്ചു എന്ന് വ്യക്തമാക്കിയിട്ടില്ല. നയപ്രഖ്യാപനത്തില്‍ കേന്ദ്രത്തിനെതിരേ കാര്യമായ വിമര്‍ശനമൊന്നുമില്ല.

നയപ്രഖ്യാപനം സര്‍ക്കാരിന്റെ വാചകക്കസര്‍ത്ത് മാത്രമുള്ള പൊള്ളയായ കാര്യങ്ങളാണ്. ലൈഫ് മിഷന്‍ 717 കോടി അനുവദിച്ചിട്ട് 18 കോടി മാത്രം കൊടുത്തത്. സപ്‌ളൈക്കോയില്‍ സബ്‌സീഡിയുള്ള 13 സാധനങ്ങള്‍ ഇല്ല. 4000 കോടിയുടെ ബാദ്ധ്യതയിലാണ് സപ്‌ളൈക്കോ നില്‍ക്കുന്നത്. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അഞ്ചുമാസമായി കൊടുത്തിട്ടില്ല. ലക്ഷക്കണക്കിന് ആളുകള്‍ മരുന്നുമേടിക്കാനും ഭക്ഷണം കഴിക്കാനും സാഹചര്യമില്ലാതെ വലയുകയാണ്. ഇങ്ങിനെ സര്‍ക്കാര്‍ പല പ്രശ്‌നങ്ങള്‍ നേരിടുമ്ബോഴാണ് ഗവര്‍ണറെക്കൊണ്ട് ഈ നയപ്രഖ്യാപനം നടത്തിച്ചതെന്നും പറഞ്ഞു.

നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന പാരഗ്രാഫ് മാത്രമാണ് ഗവര്‍ണര്‍ വായിച്ചത്. ഒരു മിനിറ്റും 12 സെക്കന്റും മാത്രമായിരുന്നു നയപ്രഖ്യാപന പ്രസംഗം നീണ്ടുനിന്നത്. മിനിറ്റുകള്‍ക്കുള്ളില്‍ എല്ലാം പൂര്‍ത്തിയാക്കി ഗവര്‍ണര്‍ മടങ്ങുകയൂം ചെയ്തു.

Facebook Comments Box

By admin

Related Post