Thu. Mar 28th, 2024

നവകേരള സദസ്സിൽ ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍ പുതുതായി അനുവദിച്ച മുൻഗണനാ റേഷൻകാർഡുകളുടെ വിതരണത്തിന്റെ കോട്ടയം താലൂക്ക് തല ഉദ്ഘാടനം സഹകരണ-തുറമുഖം വകുപ്പുമന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.

By admin Jan 28, 2024 #v n vasavan
Keralanewz.com

കോട്ടയം : നവകേരള സദസ്സിൽ ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍ പുതുതായി അനുവദിച്ച മുൻഗണനാ റേഷൻകാർഡുകളുടെ വിതരണത്തിന്റെ കോട്ടയം താലൂക്ക് തല ഉദ്ഘാടനം ഹകരണ-തുറമുഖം വകുപ്പുമന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു. കോട്ടയം കളക്‌ട്രേറ്റ് കോണ്‍ഫറൻസ് ഹാളില്‍ നടന്ന ചടങ്ങില്‍ മുൻഗണനാകാർഡിന് അർഹയായ കുമരകം സ്വദേശി രാജമ്മ മോനച്ചൻ മന്ത്രിയില്‍നിന്ന് ആദ്യകാർഡ് ഏറ്റുവാങ്ങി. 20 പേർക്കാണ് ചടങ്ങില്‍ കാർഡുകള്‍ വിതരണം ചെയ്തത്. നവകേരളസദസില്‍ ലഭിച്ച നിവേദനങ്ങളില്‍ ഏറെയും റേഷൻകാർഡ് തരം മാറ്റുന്നതുമായി ബന്ധപ്പെട്ടാണെന്നു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

കോട്ടയം താലൂക്കിലെ ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങളില്‍ നിന്ന് റേഷൻകാർഡുമായി ബന്ധപ്പെട്ട് ആകെ 325 അപേക്ഷകളാണ് ലഭിച്ചത്; ഏറ്റുമാനൂർ 118, കോട്ടയം 106, പുതുപ്പള്ളി 101. ഇതില്‍ 109 അപേക്ഷകളാണ് മുൻഗണനാ കാർഡ് ലഭിക്കാൻ അർഹമായത്( ഏറ്റുമാനൂർ 52, കോട്ടയം 30, പുതുപ്പള്ളി 27).
നിലവില്‍ പൊതുവിഭാഗം റേഷൻകാർഡുകള്‍(വെള്ള, നീല) ഉള്ളവരില്‍നിന്ന് അപേക്ഷകള്‍ സ്വീകരിച്ച്‌ പൊതുവിതരണവകുപ്പ് മുൻഗണനാകാർഡുകള്‍ നല്‍കുന്നുണ്ട്. ഇത്തരത്തില്‍ 2023 ഒക്‌ടോബർ 10 മുതല്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിച്ചവരില്‍ അർഹരായ 466 പേർക്കും മുൻഗണനാകാർഡുകള്‍ അനുവദിച്ചിട്ടുണ്ട്. ഈ കാർഡുകളുടെ വിതരണവും ചടങ്ങില്‍ നടന്നു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു മുഖ്യാതിഥിയായി. കോട്ടയം നഗരസഭാംഗങ്ങളായ ഷീജ അനില്‍, ജോസ് പള്ളിക്കുന്നേല്‍, എൻ.എൻ. വിനോദ്, ജില്ലാ സപ്‌ളൈ ഓഫീസർ സ്മിതാ ജോർജ്, കോട്ടയം താലൂക്ക് സപ്‌ളൈ ഓഫീസർ ജി. അഭില്‍ജിത്ത് എന്നിവർ പ്രസംഗിച്ചു.

Facebook Comments Box

By admin

Related Post