Fri. Apr 26th, 2024

ഇത്തവണ എടുക്കാന്‍ ഉറപ്പിച്ച്‌ തന്നെ സുരേഷ്‌ഗോപി ; തൃശൂരില്‍ ഇന്ന് ബിജെപിയുടെ ബൂത്ത്തല യോഗം തുടങ്ങും

By admin Feb 7, 2024
Keralanewz.com

തൃശൂര്‍: കേരളത്തില്‍ നിന്നും ഒരു ലോക്‌സഭാ സീറ്റ് പിടിക്കാന്‍ കഠിനാദ്ധ്വാനം നടത്തിക്കൊണ്ടിരിക്കുന്ന ബിജെപിയും നടന്‍ സുരേഷ്‌ഗോപിയും തൃശൂരില്‍ പ്രചരണം ശക്തമാക്കുന്നു.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും ചുവരെഴുത്തും പ്രചരണ പരിപാടികളും മറ്റു മുന്നണികളേക്കാള്‍ ഒരു മുഴം മുമ്ബേയാക്കുകയാണ് ബിജെപി. വീണ്ടും മത്സരിക്കാനെത്തുന്ന സുരേഷ്‌ഗോപിക്ക് വേണ്ടി തൃശൂരില്‍ ബിജെപി ബൂത്ത് തല യോഗങ്ങള്‍ ആരംഭിക്കും.

തെരെഞ്ഞടുപ്പ് പ്രഖ്യാപനത്തിന് മുമ്ബ് സുരേഷ്‌ഗോപിയുടെ സ്ഥാനര്‍ത്ഥിത്വം ബിജെപി ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞതിനാല്‍ ഇന്ന് നാല് മണ്ഡലങ്ങളില്‍ സുരേഷ് ഗോപി എത്തും. ഇന്ന് നാട്ടിക, പുതുക്കാട്, ഒല്ലൂര്‍, ഇരിങ്ങാലക്കുട എന്നി മണ്ഡലങ്ങളിലാണ് സുരേഷ് ഗോപി എത്തുക. നേരത്തെ കോര്‍ണര്‍ യോഗങ്ങളായിട്ടാണ് സുരേഷ് ഗോപി പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നത്.

അതേസമയം സുരേഷ്‌ഗോപിയുടെ വളരെ നേരത്തേ തന്നെയുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റു മുന്നണികളില്‍ നേരിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇനിയും പ്രഖ്യാപിക്കാനിരിക്കെ ഇരു മുന്നണികളും ഇതുവരെ ഇവിടെ ആരെ മത്സരിപ്പക്കണം എന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. നേരത്തേ ടി.എന്‍. പ്രതാപന് വേണ്ടിയുള്ള ചുവരെഴുത്തുകള്‍ തൃശൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തുടങ്ങിയിരുന്നു.

Facebook Comments Box

By admin

Related Post