Tue. Apr 16th, 2024

നരേന്ദ്രമോദി സര്‍ക്കസിലെ നല്ല ബഫൂണിനെ പോലെ ; മുമ്ബ് കോണ്‍ഗ്രസ് ചെയ്തത് ഇപ്പോള്‍ ബിജെപി ചെയ്യുന്നെന്ന് എംഎം മണി

By admin Feb 7, 2024
Keralanewz.com

സര്‍ക്കസ് കൂടാരത്തിലെ നല്ല ബഫൂണിനെ പോലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും കേന്ദ്രത്തില്‍ മുമ്ബ് കോണ്‍ഗ്രസ് ചെയ്ത കാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ബിജെപി ചെയ്യുന്നതെന്നും സിപിഎം എംഎല്‍എ എം.എം.

മണി. എല്ലാവരും ഒരുമിച്ച്‌ നിന്നാലെ ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയു എന്നും പക്ഷേ കോണ്‍ഗ്രസിന്റെ നിലപാട് കുഞ്ഞാങ്ങള ചത്താലും നാത്തൂന്റെ കണ്ണീര് കണ്ടാല്‍ മതിയെന്നുമാണെന്നും പറഞ്ഞു.

കേന്ദ്ര അവഗണനയ്ക്കെതിരെ നാളെയാണ് ഡല്‍ഹിയില്‍ കേരളത്തിന്റെ സമരം നടക്കാനിരിക്കെയാണ് കോണ്‍ഗ്രസിനെ എംഎം മണി രൂക്ഷമായി വിമര്‍ശിച്ചത്. കേന്ദ്രത്തില്‍ കേരളം നടത്തുന്ന സമരത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കുന്നില്ല. ഇതിനെയായിരുന്നു എംഎം മണി വിമര്‍ശിച്ചത്.

ഡല്‍ഹിയിലെ ജന്തര്‍ മന്തറിലാണ് പ്രതിഷേധം. അതേസമയം കേന്ദ്രം സംസ്ഥാനങ്ങളോട് കാണിക്കുന്ന വിവേചനത്തിന് എതിരേ കേരളത്തിന്റെ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഇന്ന് കര്‍ണാടക ഡല്‍ഹിയില്‍ സമരം ചെയ്യുന്നുണ്ട്. നാളെ 11 മണിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് സമരം.

മന്ത്രിമാരും എം എല്‍ എമാരും എല്‍ എഡി എഫ് എം പി മാരും ഡല്‍ഹി ജന്ദര്‍മന്തറിലേക്ക് മാര്‍ച്ച്‌ നടത്തും. വികസനമുരടിപ്പുണ്ടാക്കി സര്‍ക്കാരിന്റെ ജനസ്വാധീനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ആസൂത്രിത നീക്കത്തിനെതിരെയാണ് പ്രക്ഷോഭം.

Facebook Comments Box

By admin

Related Post