Tue. Apr 16th, 2024

കോട്ടയം സീറ്റിൽ സജി മഞ്ഞക്കടമ്പിൽ മത്സരിക്കണമെന്ന് ഒരു വിഭാഗം നേതാക്കൾ. യു ഡീ എഫിൽ ആകെ ബഹളമയം

By admin Feb 8, 2024 #Chazhikadan #kottayam #Mons. #udf
Keralanewz.com

കോട്ടയം : സീറ്റ്‌ ചർച്ചകൾ പ്രാഥമിക ഘട്ടത്തിൽ പുരോഗമിച്ചപ്പോൾ ജോസഫ് വിഭാഗം മുന്നോട്ട് വെച്ചത് ഫ്രാൻ‌സിസ് ജോർജ് ന്റെ പേരാണ്. എന്നാൽ മാണി വിഭാഗത്തിൽ നിന്നും ജോസഫ് ഗ്രൂപ്പിൽ എത്തിയവർക്ക് സീറ്റ്‌ വേണം എന്ന് ജോയ് എബ്രഹാം ആവശ്യപ്പെട്ടു എങ്കിലും അവർ തമ്മിൽ ഒരു ധാരണ ഉണ്ടായില്ല. ഇടുക്കി സ്വദേശി ആയ ഫ്രാൻസിസ് ജോർജ് സീറ്റ്‌ കൊണ്ട് പോകുന്നതിൽ അമർഷം അവർ രേഖപ്പെടുത്തുകയും ചെയ്തിരുന്നു . എന്നാൽ ഇപ്പോൾ പഴയ മാണി വിഭാഗം നേതാക്കൾ ഒന്നടങ്കം ആവശ്യപ്പെടുന്നത് സജി മഞ്ഞക്കടമ്പിൽ എന്ന യുവ നേതാവിന്റെ പേരാണ്. ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ്‌ കൂടിയാണ് അദ്ദേഹം. മുൻ എം എൽ എ തോമസ് ഉണ്ണിയാടൻ, ജോയ് എബ്രഹാം, ജോസഫ് എം പുതുശേരി എന്നീ നേതാക്കൾ സജി മഞ്ഞകടമ്പൻ മത്സരിക്കണം എന്ന് ആവശ്യപ്പെടുകയാണ്. അവരോടൊപ്പം കടുത്തുരുത്തി എം എൽ എ മോൻസ് ജോസഫ് കൂടി പിന്തുണ നൽകുന്നു. കാരണം ഫ്രാൻ‌സിസ് ജോർജ് കോട്ടയം ജില്ലയിൽ മത്സരിച്ചാൽ പാർട്ടിയിൽ രണ്ടാമൻ ആയി മാറും എന്ന ഭീതിയിൽ ആണ് മോൻസ് കളം മാറ്റി ചവുട്ടുന്നത്. പാർട്ടിയിൽ മോൻസ് ജോസഫിനെക്കാൾ പിജെ ജോസഫിനും മകൻ അപ്പു വിനും താല്പര്യം ഫ്രാൻ‌സിസ് ജോർജ് നെയാണ്. പിന്നീട് അപു വിന്റെ രാഷ്ട്രീയ ഭാവിക്കു മോൻസ് തടസ്സം ആവുമെന്നും ജോസഫ് പ്രതീക്ഷിക്കുന്നു. കോട്ടയം സീറ്റിൽ അപു മത്സരിക്കണം എന്നായിരുന്നു പിജെ ജോസെഫിന്റെ ആഗ്രഹം എന്നാൽ മോൻസ് ജോസഫ് അടക്കമുള്ള നേതാക്കൾ അതിനു തടസ്സം നിന്നിരുന്നു. കുത്തുകല്ല് കയറിയും പോസ്റ്റർ ഒട്ടിച്ചവരും ഉള്ളപ്പോ നൂലിൽ കെട്ടി ഇറക്കണ്ട എന്ന് പോലും മോൻസ് അനുകൂലികൾ നിലപാട് എടുത്തത് ആണ് ജോസഫിനെ ചൊടിപ്പിച്ചത്. അതിനാൽ തന്നെ ആരോടും ആലോചിക്കാതെ ആണ് ഫ്രാൻസിസ് ജോർജ് എന്ന പേരിൽ ജോസഫ് എത്തിയത്.

എന്നാൽ ആ നീക്കത്തിനു തുടക്കം മുതലേ എതിർ ആയിരുന്ന സജിയുടെയും ജോയ് എബ്രഹാംത്തിന്റെയും കൂടെ കൂടി മോൻസ് ജോസഫ് നിലപാട് എടുത്തതോട് സീറ്റ്‌ പ്രഖ്യാപനം വീണ്ടും തടസ്സപ്പെട്ടു. പിസി തോമസും അവകാശം ഉന്നയിച്ചു കളത്തിൽ ഉണ്ട്. ഈ തടസ്സങ്ങൾ എല്ലാം തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് കോൺഗ്രസ്സ് ഭയക്കുന്നു. തർക്കം മൂർച്ഛിച്ചാൽ കോട്ടയം ഒഴിച്ച് ബാക്കി സീറ്റുകൾ ശ്രദ്ധിക്കണം എന്ന നിലപാട് ആണ് കോൺഗ്രസ്സ് എടുത്തിട്ടുള്ളത്.

Facebook Comments Box

By admin

Related Post