Thu. Mar 28th, 2024

മാനന്തവാടിയില്‍ പ്രതിഷേധം കനക്കുന്നു; മൃതദേഹവുമായി നാട്ടുകാര്‍ തെരുവില്‍, എസ്പിയുടെ വാഹനം തടഞ്ഞു

By admin Feb 10, 2024
Keralanewz.com

മാനന്തവാടി: റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതിഷേധം ശക്തമാകുന്നു

കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിയുടെ മൃതദേഹം ചുമന്ന് നാട്ടുകാർ‌ നിരത്തിലിറങ്ങി. മൂവായിരത്തോളം പേരാണ് മാനന്തവാടി ഗാന്ധികാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിയുടെ മൃതദേഹം ചുമന്ന് നാട്ടുകാർ‌ നിരത്തിലിറങ്ങി. മൂവായിരത്തോളം പേരാണ് മാനന്തവാടി ഗാന്ധി ജംക്ഷനില്‍ പ്രതിഷേധിക്കുന്നത്. ജംക്ഷനില്‍ പ്രതിഷേധിക്കുന്നത്.

ഗാന്ധി പാർക്കില്‍ മൃതദേഹം വെച്ച്‌ പ്രതിഷേധിക്കാനാണ് നാട്ടകാരുടെ തീരുമാനം. സംഭവം നടന്നിട്ട് മണിക്കൂറുകെള്‍ കഴിഞ്ഞിട്ടും ഡി എഫ് ഒ യോ എത്താത്തതില്‍ പ്രതിഷേധിച്ചാണ് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ നിന്ന് മൃതദേഹവുമായി നാട്ടുകാർ നിരത്തിലിറങ്ങിയത്. പിന്നീട് കളക്ടർ പ്രതിഷേധം നടക്കുന്ന സ്ഥലത്ത് എത്തി.

മെഡിക്കല്‍ കോളേജിലേക്ക് വരികയായിരുന്ന വയനാട് എസ് പി ടി നാരായണന്റെ വാഹനം തടഞ്ഞ നാട്ടുകാർ ഗോ ബാക്ക് വിളിക്കുകയും ചെയ്തു, എസ് പിയോട് വാഹനത്തില്‍ നിന്ന് ഇറങ്ങി നടന്ന് പോകാൻ നാട്ടുകാർ പറഞ്ഞു. വാഹനത്തില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ എസ് പിക്ക് നേരെ പ്രതിഷേധം ഉയർന്നു.

നിലവില്‍‌ രണ്ട് സംഘമാണ് പ്രതിഷേധം നടത്തുന്നത്. എസ് പി യേയും പോലീസുകാരേയും തടഞ്ഞുവെച്ചിരിക്കുന്നിടത്ത് ഒരു സംഘവും ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ മറ്റൊരു സംഘവും പ്രതിഷേധിക്കുകയാണ്.

ആനയെ വെടി വെച്ച്‌ കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പോലീസും നാട്ടുകാരും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായി. സി പി എം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിനും ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാരും സംഭവ സ്ഥലത്ത് എത്തി. ഇന്ന് രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ ട്രാക്ടർ ഡ്രൈവർ ആയ അജി (42) കൊല്ലപ്പെട്ടത്. മതില്‍ പൊളിച്ചെത്തിയ ആന അജിയെ ആക്രമിക്കുകയായിരുന്നു.

രാവിലെ 7.3 ഓടെ മാനന്തവാടി ചാലിഗദ്ധയിലാണ് കാട്ടാന എത്തിയത്. കർണാക റേഡിയോ കോളർ ഘടിപ്പിച്ചു കാടുകയറ്റിയ ആനയാണ് ജനമവാസ മേഖലയിലേക്ക് എത്തിയത്. മാനന്തവാടി നഗരസഭയിലെ 4 ഡിവിഷനുകളില്‍ നിരോധാനജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കുറുവ, കുറുക്കന്മല, പയ്യമ്ബള്ളി , കാടൻ കൊല്ലി ഡിവിഷനുകളിലാണ് ജില്ലാ ഭരണകൂടം 144 പ്രഖ്യാപിച്ചത്.

അതേ സമയം, കാട്ടാനയെ മയക്കുവെടി വെച്ച്‌ കാട്ടാനയെ പിടികൂടുമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ആനയെ മയക്ക് വെടി വെയ്ക്കുകയാണ് ഏക പോംവഴി. കോടതിയെ സാഹചര്യം അറിയിക്കും. കാട്ടാനയെ മയക്ക് വെടി വെക്കാനുള്ള ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.

Facebook Comments Box

By admin

Related Post