Tue. Apr 23rd, 2024

മോദിയുടെ പടംവച്ച്‌ അരി വിതരണംചെയ്യുന്ന രീതി രാജ്യത്തിന്‌ യോജിച്ചതല്ല: മന്ത്രി ജി. ആർ അനിൽ

By admin Feb 10, 2024 #bjp #G RAnil #Modi
Keralanewz.com

തിരുവനന്തപുരം: ഭാരത്‌ അരി തൃശൂരില്‍ വിതരണം ചെയ്‌ത് തുടങ്ങിയതിനു പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി.ആര്‍.അനില്‍.
മോദിയുടെ പടം വച്ച്‌ അരി വിതരണം ചെയ്യുന്ന രീതി കേരളത്തിനും രാജ്യത്തിനും യോജിച്ചതല്ലെന്നു മന്ത്രി പറഞ്ഞു.ഒരു ഫെഡറല്‍ സംവിധാനത്തിലെ ഭക്ഷ്യവിതരണത്തില്‍ സംസ്‌ഥാനങ്ങള്‍ക്ക്‌ ആവശ്യമായ പിന്തുണ കൊടുക്കേണ്ട കേന്ദ്ര സര്‍ക്കാര്‍, വെറും രാഷ്‌ട്രീയക്കളിക്ക്‌ തൃശൂരില്‍ ഇറങ്ങിയിരിക്കുകയാണ്‌.
29 രൂപയുടെ ഭാരത്‌ അരി മറ്റൊരു സംസ്‌ഥാനത്തെയും വിപണിയില്‍ വന്നിട്ടില്ല. എന്തിനാണു കേരളത്തില്‍ തിരക്കു കൂട്ടി ഇറക്കിയത്‌. കേരളത്തില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയുന്ന റേഷന്‍ സംവിധാനമുണ്ട്‌. റേഷന്‍ കടകളിലൂടെ അരി വിതരണത്തിന്‌ ആവശ്യമായ നടപടി സ്വീകരിക്കുകയാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ മര്യാദ. സംസ്‌ഥാന സര്‍ക്കാരിനെതിരേ ചിന്തിപ്പിക്കാന്‍ വേണ്ടി സങ്കുചിതമായ വിലകുറഞ്ഞ രാഷ്‌ട്രീയമാണ്‌ നരേന്ദ്ര മോദി കളിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Facebook Comments Box

By admin

Related Post