Thu. Apr 25th, 2024

കോവിഡ് വാക്സിൻ : 60 വയസിനു മുകളിലുള്ളവരിൽ 95 ശതമാനം വാക്സിനേഷൻ പൂർത്തിയായി, ബാക്കിയുള്ളവർക്ക് ഇന്ന് നേരിട്ടെത്തി ഒന്നാം ഡോസ് സ്വീകരിക്കാം

By admin Aug 14, 2021 #news
Keralanewz.com

കോട്ടയം ജില്ലയിൽ ഇതുവരെ 60 വയസിനു മുകളിലുള്ളവരിൽ 95 ശതമാനം വാക്സിനേഷൻ പൂർത്തിയായി. . ജില്ലയിൽ ഇതുവരെ 320,672 പേർക്ക് ഒന്നാം ഡോസ് കോവിഡ് വാക്സിൻ നൽകി. ജില്ലയിൽ ഈ പ്രായവിഭാഗത്തിൽ ആകെ 335,962 പേർ ഉണ്ടെന്നാണ് ഏകദേശ കണക്ക്. ഇനി 15290 പേർക്കാണ് ഒന്നാം ഡോസ് നൽകാനുള്ളത്.

ഓഗസ്റ്റ് 15-നകം 60 വയസിനു മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്സിൻ നൽകണമെന്ന് സംസ്ഥാന സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് ജില്ലയിലെ 51 കേന്ദ്രങ്ങളിൽ ഇവർക്ക് ശനിയാഴ്ച നേരിട്ടെത്തി ഒന്നാം ഡോസ് കോവിഷീൽഡ് വാക്സിൻ സ്വീകരിക്കാൻ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ.ജയശ്രീ അറിയിച്ചു. രാവിലെ 10 മുതലാണ് വാക്സിനേഷൻ.

കാഞ്ഞിരപ്പള്ളി മേഖലയിലെ പ്രധാന വാക്സിനേഷൻ കേന്ദ്രങ്ങൾ:

എരുമേലി സാമൂഹികാരോഗ്യകേന്ദ്രം, കാളകെട്ടി പ്രാഥമികാരോഗ്യകേന്ദ്രം, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യകേന്ദ്രം, മുണ്ടക്കയം പ്രാഥമികാരോഗ്യകേന്ദ്രം, പാറത്തോട് പ്രാഥമികാരോഗ്യകേന്ദ്രം.

ജില്ലയിലെ മറ്റ് വാക്സിനേഷൻ കേന്ദ്രങ്ങൾ:

• കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി

• പാമ്പാടി താലൂക്ക് ആശുപത്രി

• പനച്ചിക്കാട് കുടുംബാരോഗ്യകേന്ദ്രം

• പാറമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം

• അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം

• അയർക്കുന്നം പ്രാഥമികാരോഗ്യകേന്ദ്രം

• കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂൾ

• ഏറ്റുമാനൂർ സാമൂഹികാരോഗ്യകേന്ദ്രം

• തിരുവാർപ്പ് സർക്കാർ യു.പി.സ്കൂൾ

• കാണക്കാരി പ്രാഥമികാരോഗ്യകേന്ദ്രം

• കൂടല്ലൂർ സാമൂഹികാരോഗ്യകേന്ദ്രം

• കുമരകം ആറ്റാമംഗലം പള്ളി ഹാൾ

• മണർകാട് പ്രാഥമികാരോഗ്യകേന്ദ്രം

• മീനടം പ്രാഥമികാരോഗ്യകേന്ദ്രം

• മുണ്ടൻകുന്ന് കുടുംബാരോഗ്യകേന്ദ്രം

• നാട്ടകം കുടുംബാരോഗ്യകേന്ദ്രം

• ഓണംതുരുത്ത് കുടുംബാരോഗ്യകേന്ദ്രം

• പുതുപ്പള്ളി സെൻറ് ജോർജ് എൽ.പി.സ്കൂൾ

• സചിവോത്തമപുരം സാമൂഹികാരോഗ്യകേന്ദ്രം

• ചീരഞ്ചിറ ഗവൺമെൻറ് യു.പി.സ്കൂൾ

• തൃക്കൊടിത്താനം സാമൂഹികാരോഗ്യകേന്ദ്രം

• ചങ്ങനാശേരി ജനറൽ ആശുപത്രി

• കറുകച്ചാൽ സാമൂഹികാരോഗ്യകേന്ദ്രം

• മാടപ്പള്ളി കുടുംബാരോഗ്യകേന്ദ്രം

• നെടുംകുന്നം പ്രാഥമികാരോഗ്യകേന്ദ്രം

• പായിപ്പാട് കുടുംബാരോഗ്യകേന്ദ്രം

• പാലാ ജനറൽ ആശുപത്രി

• വാകത്താനം പ്രാഥമികാരോഗ്യകേന്ദ്രം

• കൊടുങ്ങൂർ കമ്യൂണിറ്റി ഹാൾ

• വെള്ളാവൂർ പ്രാഥമികാരോഗ്യകേന്ദ്രം

Facebook Comments Box

By admin

Related Post