Thu. Mar 28th, 2024

വന്യജീവി ആക്രമണം: മാര്‍ച്ചുമായി പ്രതിപക്ഷ എംഎല്‍എമാര്‍ ; വനംമന്ത്രി എ കെ ശശീന്ദ്രന്റെ വീട്ടിലേക്ക്

By admin Feb 13, 2024
Keralanewz.com

തിരുവനന്തപുരം: വയനാട്ടിലെ വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ മാര്‍ച്ചുമായി പ്രതിപക്ഷ എംഎല്‍എമാര്‍. വനംമന്ത്രി എ കെ ശശീന്ദ്രന്റെ വീട്ടിലേക്കാണ് മാര്‍ച്ച്‌ നടത്തിയിരിക്കുന്നത്.

കൃഷിക്കും മനുഷ്യജീവനും അപകടം വരുത്തുന്ന ധാരാളം മൃഗങ്ങള്‍ ജനവാസമേഖലയില്‍ ഇറങ്ങുന്നത് തടയാന്‍ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു.

വന്യജീവി ആക്രമണം നിരന്തരമായി ആവര്‍ത്തിക്കുകയാണ്. വളരെ ഭീതിനിറഞ്ഞ സാഹചര്യമാണ് കേരളത്തിലെ വനാതിര്‍ത്തി പ്രദേശങ്ങളിലുള്ളതെന്ന് വി ഡി സതീശന്‍ പറഞ്ഞു. വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്നാണ് ആവശ്യം. വനംമന്ത്രിയുടെ നിസംഗതയും നിഷ്‌ക്രിയത്വവും വലിയ ദോഷം ഉണ്ടാക്കുകയാണെന്നും പ്രതിഷേധവുമായി രംഗത്തെത്താന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിക്കുന്ന ഘടകം ഇതാണെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.

വളരെ സാധാരണക്കാരാണ് വന്യജീവി ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത്. സ്വന്തം പറമ്ബില്‍ കൃഷിപ്പണിക്ക് ഇറങ്ങാന്‍ വയ്യ. റബ്ബര്‍ കര്‍ഷകര്‍ക്ക് വെട്ടാന്‍ പോകാനാകുന്നില്ല. കുട്ടികള്‍ക്ക് സ്കൂളില്‍പോകാനാകുന്നില്ല. പൊതുജനങ്ങള്‍ക്ക് വഴിയെ നടക്കാന്‍വയ്യ. ജനജീവിതം ആകെ പ്രശനമാകുകയാണ്. വനംമന്ത്രിയുടേത് പൂര്‍ണ നിഷ്‌ക്രിയത്വമാണെന്നും വി.ഡി. സതീശന്‍ ആരോപിച്ചു.

ജനങ്ങള്‍ക്ക് കൃഷി ചെയ്യാന്‍ പോലുമാകാത്ത സാഹചര്യമാണ്. കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടും നഷ്ടപരിഹാരം നല്‍കിയില്ല. അവര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കുന്നതിനുള്‍പ്പടെ ഒരു പദ്ധതിയും സര്‍ക്കാരിന്റെ കൈവശമില്ലെന്നും പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, ടി സിദ്ദിഖ്, പി സി വിഷ്ണുനാഥ് തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.

Facebook Comments Box

By admin

Related Post