Thu. Apr 18th, 2024

ഭക്ഷ്യ വകുപ്പിന്‌ 70 കോടി കൂടി , മാവേലി സ്‌റ്റോറില്‍ എല്ലാം കിട്ടും: മന്ത്രി ബാലഗോപാല്‍

By admin Feb 15, 2024
Keralanewz.com

തിരുവനന്തപുരം: ഭക്ഷ്യവകുപ്പിന്‌ 70 കോടി കൂടി അനുവദിച്ചതായി മന്ത്രി കെ.എന്‍. ബാലഗോപാല്‍. നിയമസഭയില്‍ ബജറ്റ്‌ ചര്‍ച്ചയ്‌ക്ക്‌ മറുപടി പറയവേയായിരുന്നു മന്ത്രി.

പ്‌ളാന്‍, നോണ്‍ പ്‌ളാന്‍ ഇനങ്ങള്‍ ചേര്‍ത്ത്‌ ആകെ 1,930 കോടി രൂപ ഭക്ഷ്യവകുപ്പിന്‌ അനുവദിച്ചിട്ടുണ്ടെന്നു മന്ത്രി വിശദമാക്കി. ഇത്തവണ പണം കുറഞ്ഞിട്ടില്ല. 1,930 എന്നത്‌ 2,000 കോടി ആക്കി നല്‍കുമെന്നും മന്ത്രി ഉറപ്പ്‌ നല്‍കി. മാത്രമല്ല, മാവേലി സ്‌റ്റോറുകളില്‍ സബ്‌സിഡി സാധനങ്ങള്‍ ഉറപ്പായും എത്തിക്കും. വെറുതെ പറയുകയല്ല, അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
സപ്‌ളൈകോയ്‌ക്ക്‌ ഉള്‍പ്പെടെ ബജറ്റ്‌ വിഹിതം കുറുഞ്ഞെന്ന്‌ ആരോപിച്ചു മന്ത്രി ജി.ആര്‍. അനില്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. സി.പി.ഐയ്‌ക്കും ഇക്കാര്യത്തില്‍ പ്രതിഷേധം ഉണ്ടായിരുന്നു. വിഷയം പ്രതിപക്ഷവും സഭയില്‍ ആളിക്കത്തിച്ചു. സപ്‌ളൈകോയില്‍ സാധങ്ങള്‍ ഇല്ലെന്നു മന്ത്രി ജി.ആര്‍. അനില്‍തന്നെ കഴിഞ്ഞ ദിവസം നിയമസഭയില്‍ തുറന്നു സമ്മതിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ്‌ ഭക്ഷ്യവകുപ്പിനു കൂടുതല്‍ തുക അനുവദിച്ച കാര്യം ഇന്നലെ മന്ത്രി കെ.എന്‍. ബാലഗോപാല്‍ സഭയെ അറിയിച്ചത്‌.

Facebook Comments Box

By admin

Related Post