Thu. Mar 28th, 2024

അരക്കിലോ മുളകിന് കൂടിയത് 40 രൂപ, തുവരപരിപ്പിന് 46 രൂപയും ; സപ്ലൈകോയിലെ പുതിയ നിരക്കുകള്‍ ഇങ്ങനെ

By admin Feb 15, 2024
Keralanewz.com

തിരുവനന്തപുരം : പ്രതിസന്ധിയക്കക്കൊടുവില്‍ സപ്ലൈകോയില്‍ സാധനങ്ങള്‍ എത്തി. സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിച്ചതിന് പിന്നാലെ പുതിയ നിരക്കുകള്‍ പുറത്തുവിട്ട ഭക്ഷ്യവകുപ്പ്.

ഒരോ സാധനങ്ങളുടെയും വിപണിവിലയില്‍ നിന്ന് 35% സബ്‌സിഡി കുറച്ചാണ് പുതിയ വില വിവര പട്ടിക ഭക്ഷ്യവകുപ്പ് തയ്യാറാക്കിയത്.

37.50 രൂപയ്ക്ക് ലഭിച്ചിരുന്ന അരക്കിലോ മുളക് വാങ്ങാന്‍ ഇനി 82 രൂപ നംകേണ്ടിവരും. 44. 50 രൂപയാണ് വര്‍ധിച്ചത്. 65 രൂപയായിരുന്ന തുവരപ്പരിപ്പ് 46 രൂപ വര്‍ധിച്ച്‌ 111 രൂപയായി. വന്‍പയറിന് 31 രൂപ കൂടി. 66 രൂപയായിരുന്ന ഉഴുന്നിന് 29 രൂപ കൂടി 95 രൂപയായി. വന്‍കടല കിലോയ്ക്ക 27 രൂപയും ചെറുപയറിന് 19 രൂപയും പഞ്ചാസരയക്ക് 6 രൂപയും വെളിച്ചെണ്ണയ്ക്ക് 9 രൂപയാണ് കൂടിയത്.

കുറവ , മട്ട അരികള്‍ക്ക് 5 രൂപയും , ജയ അരിക്ക് നാല് രൂപയും കൂടിയിട്ടുണ്ട്. പച്ചരിയക്ക് മൂന്ന് കൂടിയപ്പോള്‍ ഉപഭോക്തകള്‍ക്ക് ആശ്വസിക്കാന്‍ മല്ലിക്ക് 50 പൈസ കുറഞ്ഞു. നിലവില്‍ മാവേലി സ്റ്റോറുകളില്‍ സ്റ്റോക്ക് ഉളളത്. സാധനങ്ങള്‍ പുതിയ സ്റ്റോക്ക് വരുമ്ബോള്‍ മാത്രമേ പുതിയ വില പ്രാബല്യത്തിലാകൂ.

കാലത്തിനനുസരിച്ച്‌ കൊണ്ടുവന്ന മാറ്റമാണ് സപ്‌ളൈക്കോ വിലകൂട്ടലെന്നും സബ്‌സീഡി 25 ശതമാനമാക്കാനിരുന്നത് 35 ശതമാനമാക്കാനാണ് തീരുമാനിച്ചതെന്നും സപ്‌ളൈക്കോയെ രക്ഷിക്കാനുള്ള പൊടിക്കൈ മാത്രമാണ് ഇതെന്നും ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. 13 ഇന സബ്സിഡി സാധനങ്ങള്‍ക്ക് ലഭിച്ചിരുന്ന 55 ശതമാനം സബ്സിഡിയാണ് 35 ശതമാനമാക്കി കുറച്ചത്.

Facebook Comments Box

By admin

Related Post