Tue. Apr 23rd, 2024

കുതിച്ചുയര്‍ന്ന് വെളുത്തുള്ളി വില; ചില്ലറ വില്‍പന 500 രൂപ വരെ

By admin Feb 15, 2024
Keralanewz.com

പാലക്കാട്: വെളുത്തുള്ളിയുടെ വില കുതിച്ചുയരുന്നു. പാലക്കാട് ജില്ലയില്‍ മൊത്തവില്‍പന 450 രൂപയാണെങ്കിലും ചില്ലറ വില്‍പന 500 രൂപ വരെ എത്തി.

കഴിഞ്ഞയാഴ്ച 300-350 രൂപ വരെയായിരുന്നു വില. 100 ഗ്രാം വില 50 രൂപയെന്ന ബോർഡ് കടകളില്‍ സ്ഥാനം പിടിച്ചതോടെയാണ് വില ഇത്രയും ഉയരത്തിലെത്തിയെന്ന് പലരുമറിയുന്നത്.

കേരളത്തില്‍ വെളുത്തുള്ളി ഉല്‍പാദനം കാര്യമായി ഇല്ലാത്തതിനാല്‍ അയല്‍ സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. കൂടുതലായെത്തുന്നത് തമിഴ്‌നാട്ടില്‍നിന്നും മഹാരാഷ്ട്രയില്‍നിന്നുമാണ്. കാലാവസ്ഥ വ്യതിയാനം ഇത്തവണ വെളുത്തുള്ളി കൃഷിയെ കാര്യമായി ബാധിച്ചിരുന്നു. ഒരു കിലോ രണ്ട് ദിവസം കടയിലെ ചാക്കിലിരുന്നാല്‍ 100-150 ഗ്രാം വീതം കുറയും.

ഇപ്പോഴത്തെ വിലയില്‍ ഇത് നഷ്ടത്തിനിടയാക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. കോയമ്ബത്തൂർ എം.ജി.ആർ മാർക്കറ്റില്‍ പ്രതിദിനം 10 ലോഡ് വരെ വെളുത്തുള്ളി എത്തിയിരുന്നത് കഴിഞ്ഞദിവസങ്ങളില്‍ രണ്ട്, മൂന്ന് ലോഡായി കുറഞ്ഞു.

Facebook Comments Box

By admin

Related Post