Fri. Apr 26th, 2024

‘സുപ്രീംകോടതിയില്‍ പോയ പാര്‍ട്ടിയുടെ പേര് സി പി ഐ എം എന്നാണ് കേട്ടോ’. ഇലക്ടറല്‍ ബോണ്ട്‌ കേസില്‍ ഫേസ്ബുക് പോസ്റ്റുമായി മന്ത്രി വി ശിവൻകുട്ടി

By admin Feb 15, 2024
Keralanewz.com

ഇലക്ടറല്‍ ബോണ്ട്‌ കേസിലെ സുപ്രീംകോടതി വിധിയില്‍ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. മന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ ‘സുപ്രീംകോടതിയില്‍ പോയ പാർട്ടിയുടെ പേര് സി പി ഐ എം എന്നാണ് കേട്ടോ ഒന്നൂടെ പറയാം, സി പി ഐ (എം)’ എന്നാണ് മന്ത്രി കുറിച്ചത്.

മന്ത്രി വി ശിവൻകുട്ടിയുടെ പോസ്റ്റ്
ഇലക്ടറല്‍ ബോണ്ട്‌ വിഷയത്തില്‍ സുപ്രീംകോടതിയില്‍ പോയ ആ പാർട്ടിയുടെ പേര് സി പി ഐ (എം) എന്നാണ് കേട്ടോ..
ഒന്നൂടെ പറയാം, സി പി ഐ (എം

അതേസമയം ഇലക്‌ട്രല്‍ ബോണ്ട് കേസില്‍ ചരിത്രപരമായ വിധിയെന്ന് സീതാറാം യെച്ചൂരിപറഞ്ഞു. സിപിഐഎം നിലപാട് കോടതി അംഗീകരിച്ചുവെന്നും കള്ളപണം വെളുപ്പിക്കാൻ ഉള്ള നീക്കം കോടതി തടഞ്ഞുവെന്നും വിധിയെ സ്വാഗതം ചെയ്ത് യെച്ചൂരി പറഞ്ഞു.കേസില്‍ നിയമപോരാട്ടം നടത്തിയത് സി പി ഐ എം ആണെന്നും നിലപാട് ശരിയെന്ന് തെളിഞ്ഞെന്നും എം ബി രാജേഷും പറഞ്ഞു.

Facebook Comments Box

By admin

Related Post