Fri. Mar 29th, 2024

ഉറങ്ങുന്നതിനിടെ മൊബൈല്‍ പൊട്ടിത്തെറിച്ചു; തൃശൂരില്‍ ഒഴിവായത് വൻദുരന്തം

By admin Feb 21, 2024
Keralanewz.com

തൃശൂര്‍ : ചവാക്കാട് കിടന്നു ഉറങ്ങുന്നതിനിടെ യുവാവിന്റെ് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായത്.

ചാവക്കാട് ഒരുമനയൂര്‍ മൂന്നാംകല്ലില്‍ പാറാട്ട് കാസിമിന്റെ് വീട്ടില്‍ ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം ഉണ്ടായത്.

റെഡ്മി കമ്ബനിയുടെ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. കാസിമിന്റെ് മകന്‍ മുഹമ്മദ് ഫഹീമിന്റെ് ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോണ്‍ അടുത്തു വെച്ചാണ് ഫഹീം ഉറങ്ങിയത്. അതിനിടെ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ട ബെഡില്‍ ഉറങ്ങി കിടക്കുകയായിരുന്ന ഫഹീം എഴുന്നേറ്റപ്പോള്‍ മുറിയില്‍ പുക നിറഞ്ഞിരിക്കുന്നതാണ് കണ്ടത്.

അതേസമയം ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവരും മുറിയിലെത്തി. പിന്നീട് വെള്ളം ഒഴിച്ചാണ് തീ അണച്ചത്. ബെഡ് ഭാഗികമായി കത്തിയ നിലയിലാണുളളത്. എന്നാല്‍ എന്തുകൊണ്ടാണ് ഫോണ്‍ പൊട്ടിത്തെറിച്ചത് എന്നതിന്റെ കാരണം വ്യക്തമല്ല.

Facebook Comments Box

By admin

Related Post