Thu. Apr 18th, 2024

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പത്തനംതിട്ടയില്‍ മത്സരിക്കും: പി.സി. ജോര്‍ജ്‌

By admin Feb 21, 2024
Keralanewz.com

കോഴഞ്ചേരി: ബി.ജെ.പിയില്‍ ചേര്‍ന്ന തന്നോടു മത്സരിക്കാന്‍ പാര്‍ട്ടി ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നു പി.സി. ജോര്‍ജ്‌.

പത്തനംതിട്ടയില്‍ മത്സരിക്കാന്‍ പറഞ്ഞാല്‍ മത്സരിക്കുമെന്നും മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ അദ്ദേഹം വ്യക്‌തമാക്കി.
“മത്സരിച്ചാല്‍ അയ്യപ്പന്റെ മണ്ഡലമായ പത്തനംതിട്ടയില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കും. തട്ടിപ്പിന്റെ കാര്യത്തിലും ജനങ്ങളെ ദ്രോഹിക്കുന്നതിലും ഇവിടെ ഇരു മുന്നണികളും വന്‍ ഭൂരിപക്ഷത്തില്‍ നില്‍ക്കുകയാണ്‌. തുടര്‍ ഭരണത്തിലേറിയ എല്‍.ഡി.എഫ്‌. സര്‍ക്കാരിനെ കടക്കെണിയില്‍ എത്തിച്ച ആളാണ്‌ തോമസ്‌ ഐസക്‌. കിഫ്‌ബിയുടെ പേരില്‍ നടക്കുന്നത്‌ വന്‍ കൊള്ളയാണ്‌. ഒന്നും ഒളിക്കാനില്ലെങ്കില്‍ ഇ.ഡിയുടെ മുമ്ബില്‍ അദ്ദേഹം ഒളിച്ചുകളിക്കുന്നത്‌ എന്തിനാണ്‌? ഇക്കുറി പത്തനംതിട്ട മണ്ഡലത്തില്‍ എല്‍.ഡി.എഫ്‌. മൂന്നാം സ്‌ഥാനത്തേക്കു പോകും”-അദ്ദേഹം പറഞ്ഞു.

Facebook Comments Box

By admin

Related Post