Fri. Mar 29th, 2024

കുട്ടനാട്ടില്‍ ഒറ്റ വോട്ടിന് അട്ടിമറി വിജയം ; സിപിഐഎം സിറ്റിംഗ് സീറ്റ് പിടിച്ച്‌ ബിജെപി

By admin Feb 23, 2024
Keralanewz.com

ആലപ്പുഴ: വെളിയനാട് ഗ്രാമപഞ്ചായത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം. കിടങ്ങറ ബസാര്‍ തെക്ക് വാര്‍ഡിലാണ് ബിജെപി വിജയിച്ചത്.

സിപിഐഎമ്മിന്റെ സിറ്റിംഗ് സീറ്റാണിത്. വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിന്റെ ഫലം വന്നപ്പോള്‍ ഒറ്റ വോട്ടിനാണ് ബിജെപി വാര്‍ഡ് പിടിച്ചെടുത്തത്.

ബിജെപി സ്ഥാനാര്‍ത്ഥി സുഭാഷിന് 251 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സിപിഐഎം സ്ഥാനാര്‍ത്ഥി ഗീതമ്മ സുനിലിന് 250 വോട്ടുകള്‍ ലഭിച്ചു. സിപിഐഎം വിമതനായി മത്സരിച്ച എംആര്‍ രജ്ഞിത്തിന് 179 വോട്ടുകളാണ് ലഭിച്ചത്. ആകെ 78.38 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.

വെളിയനാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവില്‍ വൈസ് പ്രസിഡന്റുമായിരുന്ന എല്‍ഡിഎഫിലെ എം പി സജീവിനെ ഹൈക്കോടതി അയോഗ്യനാക്കിയതിനെത്തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വന്നത്.

കോണ്‍ഗ്രസില്‍നിന്നു കൂറുമാറിവന്ന സജീവ് സിപിഐഎം സ്ഥാനാര്‍ഥിയായി മത്സരിച്ച്‌ 124 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെനിന്നു വിജയിച്ചത്. സിപിഎമ്മിലെ ഗ്രൂപ്പ് തര്‍ക്കമാണ് വെളിയാനട്ടെ ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയ്ക്ക് കാരണമെന്ന് പ്രദേശിക പാര്‍ട്ടിപ്രവര്‍ത്തകര്‍ പറയുന്നത്.

Facebook Comments Box

By admin

Related Post