Thu. Mar 28th, 2024

ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയം: അന്തിമ ചര്‍ച്ച ഇന്ന് ഡല്‍ഹിയില്‍

By admin Feb 24, 2024
Keralanewz.com

ബിജെപി ലോക്‌സഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള അന്തിമ ചര്‍ച്ച ഇന്ന് ഡല്‍ഹിയില്‍. ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കുന്ന സംസ്ഥാനത്തെ എട്ട് സീറ്റുകളില്‍ ഇന്ന് തീരുമാനമുണ്ടാകും.

പ്രധാനമന്ത്രി പങ്കെടുക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അന്തിമ പട്ടിക അംഗീകരിക്കും.

സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, മുന്‍ അധ്യക്ഷന്മാരായ പി കെ കൃഷ്ണദാസ്, വി മുരളീധരന്‍, കുമ്മനം രാജശേഖരന്‍ എന്നിവരും സംസ്ഥാന സംഘടന സെക്രട്ടറി കെ സുഭാഷും ഉള്‍പ്പെടുന്ന 5 അംഗ സംഘമാണ് ഡല്‍ഹിയില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്കായി എത്തിയിട്ടുള്ളത്. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് എന്നീ മണ്ഡലങ്ങളിലെ സാധ്യതാ പട്ടികയാണ് ഇന്ന് ആദ്യം പരിഗണിക്കുക. തൃശ്ശൂരില്‍ നടന്ന നാരീശക്തി പരിപാടിയില്‍ പ്രധാനമന്ത്രിയ്‌ക്കൊപ്പം പങ്കെടുത്ത ശോഭനയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനുള്ള സംസ്ഥാന അധ്യക്ഷന്റെ ശ്രമം ആദ്യഘട്ടത്തില്‍ പാളിയെങ്കിലും പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല.

പ്രധാനമന്ത്രി നേരിട്ട് ക്ഷണിച്ചാല്‍ ശോഭന മത്സരിക്കുമെന്ന പ്രതീക്ഷ നേതൃത്വത്തിനുണ്ട്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പേരാണ് തിരുവനന്തപുരത്ത് പ്രഥമ പരിഗണനയിലുള്ളത്. പത്തനംതിട്ടയില്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ളയും ശോഭ സുരേന്ദ്രനും പി സി ജോര്‍ജും പട്ടികയിലുണ്ട്.

Facebook Comments Box

By admin

Related Post