Thu. Apr 18th, 2024

110 കാരറ്റ് ഡയമണ്ടില്‍ തീര്‍ത്ത വിസ്‌മയം; ഈ വാച്ചിന്റെ മൂല്യം 456 കോടി രൂപ..! ഭൂമിയിലെ ഏറ്റവും വിലയേറിയത്

By admin Mar 1, 2024
Keralanewz.com

മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും ഒരിക്കലും പരിധി നിശ്ചയിക്കാൻ കഴിയില്ല. അതുപോലെ തന്നെയാണ് ആഡംബരത്തിന്റെ കാര്യത്തിലും ഒരു അവസാനവാക്ക് പറയുക എന്നത് ഒരല്‍പം ബുഴിമുട്ടേറിയ കാര്യം തന്നെയാണ്.

അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ വാച്ചായ ഗ്രാഫ് ഹാലൂസിനേഷൻ.

2014ല്‍, ലണ്ടൻ ആസ്ഥാനമായുള്ള ജ്വല്ലറി ബ്രാൻഡായ ഗ്രാഫ് ഡയമണ്ട്സ് ബാസല്‍വേള്‍ഡിലാണ് ഗ്രാഫ് ഹാലൂസിനേഷൻ വാച്ച്‌ അവതരിപ്പിച്ചത്. കമ്ബനിയുടെ സ്ഥാപകനായ ലോറൻസ് ഗ്രാഫിന്റെ ആശയമായ ഈ മാസ്‌റ്റർപീസ്, വർണ്ണാഭമായതും അപൂർവവുമായ വജ്രങ്ങളുടെ ഒരു ശേഖരം ഉള്‍ക്കൊള്ളുന്നു. മൊത്തം 110 കാരറ്റ് വരുമിത്.

ഡിസൈനർമാർ, ജെമോളജിസ്‌റ്റുകള്‍, കരകൗശല വിദഗ്‌ധർ എന്നിവരുള്‍പ്പെടെ 30 സ്പെഷ്യലിസ്‌റ്റുകളുടെ ഒരു സംഘം നാലര വർഷത്തിലേറെ ചെലവഴിച്ചു കൊണ്ടാണ് ഈ വിഖ്യാതമായ സൃഷ്‌ടി നിർമിച്ചെടുത്തത്.കാഴ്‌ചയില്‍ ചെറുതാണെങ്കിലും ഈ കോടികള്‍ വിലമതിക്കുന്ന വസ്‌തുവിന് പിന്നിലെ കഠിനാധ്വാനം ചെറുതല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.

സമാനതകളില്ലാത്ത കരകൗശല വൈദഗ്ധ്യവും അപൂർവ വജ്രങ്ങളുമുള്ള ഗ്രാഫ് ഹാലൂസിനേഷൻ്റെ മൂല്യം 55 മില്യണ്‍ ഡോളർ (ഏകദേശം 456 കോടി രൂപ) ആണ്. ഇത് ആഗോളതലത്തില്‍ ഏറ്റവും ചെലവേറിയ വാച്ചായി മാറുന്നു. അത്രയധികം മൂല്യമുള്ള വജ്രങ്ങളാണ് ഇത് ചേർത്തിരിക്കുന്നത് എന്ന കാര്യം മറക്കരുത്. അത് തന്നെ വാച്ചിന്റെ മൂല്യം ഇത്രയധികം കൂടാൻ കാരണം.

2015ല്‍, ഗ്രാഫ് ഡയമണ്ട്‌സ്, മോതിരമായി മാറാൻ കഴിയുന്ന, നീക്കം ചെയ്യാവുന്ന ഭാഗങ്ങളുള്ള ഡയമണ്ട് കണ്‍വെർട്ടിബിള്‍ വാച്ചായ ദി ഫാസിനേഷൻ പുറത്തിറക്കിയിരുന്നു. 152.96 കാരറ്റ് വെളുത്ത വജ്രങ്ങളും അതിന്റെ മധ്യഭാഗത്ത് അപൂർവമായ 38.13 കാരറ്റ് പിയർ ആകൃതിയിലുള്ള വജ്രവും കൊണ്ട് അലങ്കരിച്ചിരിക്കുന്ന ഈ വാച്ചിന് 40 മില്യണ്‍ ഡോളർ (ഏകദേശം 331 കോടി രൂപ) വിലയുണ്ട്, ഇത് ആഗോളതലത്തില്‍ ഏറ്റവും ചെലവേറിയ രണ്ടാമത്തെ വാച്ചാണ്.

മറ്റ് ആഡംബര വാച്ചുകളില്‍, പ്രത്യേകിച്ച്‌ വിന്റേജ് വാച്ചുകളില്‍, ഒരുകാലത്ത് ഡയാന രാജകുമാരിയുടെ ഉടമസ്ഥതയിലുള്ള ഐകോണിക് ഗോള്‍ഡ് കാർട്ടിയർ ടാങ്ക് ഫ്രാങ്കൈസ് വാച്ച്‌ ഉള്‍പ്പെടുന്നു, പിന്നീട് അത് മേഗൻ മാർക്കിളിന് സമ്മാനിച്ചു. അതുപോലെ, 2017ല്‍ 17 മില്യണ്‍ ഡോളറിന് (ഏകദേശം 140 കോടി രൂപ) ലേലം ചെയ്യപ്പെട്ട റോളക്‌സിന്റെ പോള്‍ ന്യൂമാൻ ഡേടോണ പ്രമുഖ നടന്റെ പാരമ്ബര്യം അടയാളപ്പെടുത്തുന്നു.

ഇന്ത്യയില്‍ നിന്നുള്ള ഒരാളുടെ കൈവശവും ഇത്തരത്തില്‍ വലിയൊരു ആഡംബര വാച്ചുണ്ട്. മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ കൈവശമാണ് ആഗോളതലത്തില്‍ ഏറ്റവും വില കൂടിയ വാച്ചുകളുടെ ശേഖരം തന്നെയുള്ളത്. 18 കോടിയിലധികം വിലമതിക്കുന്ന പടേക്ക് ഫിലിപ്പ് ഗ്രാൻഡ്മാസ്‌റ്റർ ചിം ആണ് അദ്ദേഹത്തിന്റെ കൈവശമുള്ളത്.

Facebook Comments Box

By admin

Related Post