Fri. Apr 26th, 2024

എസ്‌എസ്‌എല്‍സി പരീക്ഷ ഇന്ന് മുതല്‍; 2971 കേന്ദ്രങ്ങള്‍, 4.27 ലക്ഷം വിദ്യാര്‍ഥികള്‍; ആശംസകളുമായി മന്ത്രി ശിവൻകുട്ടി .

By admin Mar 4, 2024
Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കമാവും. 2971 കേന്ദ്രങ്ങളിലായി 4.27 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്.

ടിഎച്ച്‌എസ്‌എല്‍സി, ആർട് എച്ച്‌എസ്‌എസ് പരീക്ഷകളും ഇന്ന് തുടങ്ങും. ഇന്ന് ഒന്നാം ഭാഷയുടെ പരീക്ഷയാണ് നടക്കുക. രാവിലെ 9.30 മുതല്‍ 11.15 വരെയാണ് പരീക്ഷ നടക്കുക. 25 ന് പരീക്ഷ അവസാനിക്കും. പരീക്ഷ, സുഗമമായി നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ പൂർത്തിയായതായി മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. എല്ലാ കുട്ടികളും ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്ന് മന്ത്രി പറഞ്ഞു. വിദ്യാർഥികള്‍ക്ക് മന്ത്രി ആശംസകളും നേർന്നു.

Facebook Comments Box

By admin

Related Post