Fri. Apr 26th, 2024

‘പി സി ജോര്‍ജ് ഭാഷയില്‍ മിതത്വം പാലിക്കണം’; അനില്‍ ആന്റണിക്കെതിരായ പ്രസ്തവനയില്‍ കെ സുരേന്ദ്രന്‍

By admin Mar 4, 2024
Keralanewz.com

തിരുവനന്തപുരം: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിക്കെതിരായ പി സി ജോര്‍ജിന്റെ പരസ്യപ്രസ്താവനയില്‍ പ്രതികരിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

പി സി ജോര്‍ജ് ഭാഷയില്‍ മിതത്വം പാലിക്കണമെന്ന് മാത്രമേ ഇപ്പോള്‍ പറയുന്നുള്ളൂ. പാര്‍ട്ടി എല്ലാം മനസിലാക്കുന്നു. അനില്‍ ആന്റണിയെ അറിയാത്ത ആരും കേരളത്തില്‍ ഇല്ല. മികച്ച സ്ഥാനാര്‍ത്ഥിയാണ്, അദ്ദേഹം വിജയിക്കും. പൊതു പ്രവര്‍ത്തകര്‍ സംസാരിക്കുമ്ബോള്‍ മിതത്വം പാലിക്കണം. ഏന്തെങ്കിലും ഫെയ്‌സ് ബുക്കിലൂടെ പറയുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും.പി സി ജോര്‍ജ് ഇപ്പോള്‍ വന്നല്ലേയുള്ളൂ, നിലവില്‍ നടപടിയെടുത്തത് വര്‍ഷങ്ങളായി പാര്‍ട്ടിയിലുള്ളവര്‍ക്കു നേരെയാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

അനില്‍ ആന്റണിയെ സ്ഥാനാര്‍ഥിയാക്കിയതില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ കര്‍ഷക മോര്‍ച്ച നേതാവ് ശ്യാം തട്ടയില്‍ രംഗത്തുവന്നിരുന്നു.

‘അനില്‍ ആന്റണിയുടെ സ്ഥാനാര്‍ഥിത്വം പിതൃശൂന്യ നടപടിയെന്നും അനില്‍ ആന്റണി ഒരു ലക്ഷം വോട്ട് തികക്കില്ലെ’ന്നും ശ്യാം തട്ടയില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ വ്യക്തമാക്കി. വിമര്‍ശനത്തിന് പിന്നാലെ ശ്യാം തട്ടയിലിനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി അറിയിച്ചിരുന്നു.

എന്നാല്‍, ശനിയാഴ്ച തന്നെ പാര്‍ട്ടിയുടെ സംഘടനാ ചുമതലയില്‍ നിന്ന് രാജിവെച്ചിരുന്നതായി ശ്യാം മറ്റൊരു പോസ്റ്റില്‍ വ്യക്തമാക്കി. പി സി ജോര്‍ജിനെ സഥാനാര്‍ഥിയാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഔദ്യോഗിക പദവി ഉപേക്ഷിച്ചതെന്നും ശ്യം തട്ടയില്‍ പറഞ്ഞിരുന്നു.

Facebook Comments Box

By admin

Related Post