Thu. Mar 28th, 2024

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോ? തീരുമാനം ഇന്ന്

By admin Mar 7, 2024
Keralanewz.com

തിരുവനന്തപുരം: കോണ്‍ഗ്രസ് ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ചർച്ചയ്ക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഇന്ന് യോഗം ചേരും.

ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും.വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമോ എന്നുള്ളതില്‍ തീരുമാനം ഇന്ന് ഉണ്ടാകും

കോണ്‍ഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയില്‍ വൈകിട്ട് 6 മണിക്കാണ് കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുക.സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും. ക്ലസ്റ്റർ അടിസ്ഥാനത്തിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുക.ചർച്ചകള്‍ക്ക് ശേഷം ഇന്ന് തന്നെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിടുവാനാണ് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത്.മുതിർന്ന കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ ആദ്യഘട്ട പട്ടികയില്‍ ഉണ്ടാകുമെന്നാണ് സൂചന.ഉത്തർപ്രദേശിലെ റായ് ബറേലിയില്‍ സോണിയ ഗാന്ധിക്ക് പകരം പ്രിയങ്ക ഗാന്ധി സ്ഥാനാർഥിയായി എത്തുമെന്ന് ഉറപ്പായി കഴിഞ്ഞു.

കേരളത്തില്‍ വയനാട്, ആലപ്പുഴ, കണ്ണൂർ മണ്ഡലങ്ങളുടെ കാര്യത്തില്‍ മാത്രമാണ് തീരുമാനം വരാൻ ഉള്ളത്.വയനാട്ടില്‍ രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കും എന്നാണ് സൂചന. വയനാടിനൊപ്പം രാഹുല്‍ ഗാന്ധി അമേഠി കൂടി തിരഞ്ഞെടുത്തേക്കും.ആലപ്പുഴയില്‍ കെ.സി വേണുഗോപാല്‍ മത്സരിക്കാൻ തയ്യാറാണ് എങ്കിലും പാർട്ടി ഉത്തരവാദിത്തം എങ്ങനെ കൈകാര്യം ചെയ്യും എന്ന പ്രതിസന്ധിയുണ്ട്. കേരളത്തിൻ്റെ ചർച്ചകള്‍ക്ക് കെപിസിസി അധ്യക്ഷൻ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഡല്‍ഹിയിലുണ്ട്.

Facebook Comments Box

By admin

Related Post