Fri. Apr 19th, 2024

എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം കോളേജിന് 9 ‘എ’ ഗ്രേഡുകൾ .

By admin Mar 8, 2024
Keralanewz.com

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് വിദ്യാർത്ഥികൾ എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ 9 ഇനങ്ങളിൽ ഒരു ഒന്നാംസ്ഥാനവും രണ്ട് രണ്ടാംസ്ഥാനവും ഉൾപ്പടെ 9 എ ഗ്രേഡുകൾ കരസ്ഥമാക്കി. കൃഷ്ണവേണി (എം. എ. എച്ച് .ആർ. എം.) ഹിന്ദി കഥാരചനയിൽ ഒന്നാം സ്ഥാനവും’എ’ ഗ്രെയ്‌ഡും, കാർട്ടൂണിങ്ങിലും, സ്പോട് പെയ്ന്റിങിലും ശ്രാവൺ ചന്ദ്രൻ റ്റി ജെ (ബി കോം ) രണ്ടാം സ്ഥാനവും ‘എ’ ഗ്രേയ്‌ഡും, , ഗീതു വി (ബി എസ് സി ബയോടെക്നോളജി ) കവിതാപാരായണം ‘എ’ ഗ്രെയ്‌ഡും, പാർവതി കെ എസ് (ബി .സി .എ) ഭാരതനാട്ട്യം , നാടോടി നൃത്തം എന്നിവയിൽ ‘എ’ ഗ്രെയ്‌ഡും, നീരജ ബി നായർ (ബി .സി .എ) കുച്ചുപ്പുടി , മോഹിനിയാട്ടം എന്നിവയിൽ ‘എ’ ഗ്രെയ്‌ഡും കരസ്ഥമാക്കി.
മൈമിൽ ഗൗതം കൃഷ്ണ ആർ നായർ, വൈഷ്ണവ് എം. അബിൻ ജോസ്, അലൻ റെന്നി, ആഷിക് സൈമൺ, ആദിത്യൻ ശശി എന്നിവരടങ്ങിയ ടീം എ ഗ്രേഡ് കരസ്ഥമാക്കി.
വിജയികളെ കോളേജ് മാനേജർ റെവ. ഫാ ബെർഖുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ ജോയി ജേക്കബ് , പി ടി എ ഭാരവാഹികൾ, സ്റ്റാഫ് പ്രതിനിധികൾ തുടങ്ങിയവർ അഭിനന്ദിച്ചു

Facebook Comments Box

By admin

Related Post