Fri. Mar 29th, 2024

വേണുഗോപാല്‍ ആലപ്പുഴയില്‍ ജയിക്കില്ല, രാഹുല്‍തരംഗത്തിലും പിടിച്ചു നിന്ന മണ്ഡലം: എം വി ഗോവിന്ദൻ

By admin Mar 11, 2024
Keralanewz.com

ആലപ്പുഴ : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെസി വേണുഗോപാല്‍ ആലപ്പുഴയില്‍ ജയിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇവിടെ മത്സരിക്കുമ്ബോള്‍ രാജാസ്ഥാനിലെ കോണ്‍ഗ്രസിന് രാജ്യസഭസീറ്റ് നഷ്ടമാകുമെന്ന സാഹചര്യം ഉണ്ടാകില്ലെന്ന് എം വി ഗോവിനന്ദന്‍ പറഞ്ഞു.

കഴിഞ്ഞ തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലെ രാഹുല്‍ ഗാന്ധി തരംഗത്തിലും പിടിച്ചു നിന്ന മണ്ഡലമാണ് ആലപ്പുഴ. അന്ന് ആ കൊടുങ്കാറ്റിലും എല്‍ ഡി എഫിനൊപ്പം ഉറച്ചു നിന്ന മണ്ഡലം ഇത്തവണയും അത് ആവർത്തിക്കുംമെന്ന് എം വി ഗോവിനന്ദന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും മുഖ്യശത്രു ഇടതുപക്ഷമാണ് ഇത് പല ഘട്ടത്തിലും കാണാറുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു.

ആലപ്പുഴയില്‍ കെസി വേണുഗോപാലിനെ ഇറക്കി മണ്ഡലം പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. കഴിഞ്ഞ തവണ കേരളത്തില്‍ സിപിഎമ്മിനൊപ്പം നിന്ന ഒരേയൊരു മണ്ഡലമാണ് ആലപ്പുഴ. ഇത്തവണയും എഎം ആരിഫിനെയാണ് സിപിഎം സ്ഥാനാർത്ഥിയാക്കിയത്.

Facebook Comments Box

By admin

Related Post