Fri. Apr 26th, 2024

കേന്ദ്രത്തിന്റെ ‘ഭാരത് അരി’യെ നേരിടാന്‍ കേരളത്തിന്റെ ‘കെ.അരി’ ഇന്നു മുതല്‍ ; കാര്‍ഡിന് അഞ്ചുകിലോ വീതം കിട്ടും

By admin Mar 13, 2024
Keralanewz.com

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് അരിയെ നേരിടാന്‍ കേരളത്തിന്റെ കെ. അരിയുമായി സംസ്ഥാന സര്‍ക്കാര്‍ ഇന്നിറങ്ങും.

അയ്യങ്കാളി ഹാളില്‍ അരിവിതരണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വ്വഹിക്കും. ശബരി കെ ബ്രാന്‍ഡില്‍ ജയ അരി 29 രൂപ നിരക്കിലും കുറുവ, മട്ട അരി 30 രൂപ നിരക്കിലുമാണ് വിതരണം ചെയ്യുന്നത്. കാര്‍ഡ് ഒന്നിന് അഞ്ചുകിലോ അരി വീതം സപ്‌ളൈക്കോ വഴി വിതരണം ചെയ്യും.

അരിവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജി ആര്‍ അനില്‍ അദ്ധ്യക്ഷതയില്‍ ഉച്ചയ്ക്ക് നടക്കുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പ്രത്യേക തുണിസഞ്ചിയിലാക്കിയായിരിക്കും അരിവിതരണം തിരുവനന്തപുരം പ്രദേശത്ത് ജയ അരിയും കോട്ടയം, എറണാകുളം മേഖലകളില്‍ മട്ട അരിയും കോഴിക്കോട് മേഖലയില്‍ കുറുവ അരിയുമാണ് വിതരണം ചെയ്യുക.

14 രൂപ വില വരുന്ന സഞ്ചിയുടെ ചെലവ് സപ്‌ളൈക്കോയുടെ പരസ്യബജറ്റിലാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സപ്ലൈകോയുടെയും ശബരി ബ്രാന്‍ഡ് ഉത്പന്നങ്ങളുടെയും പ്രൊമോഷന്റെ ഭാഗമായിട്ടാണ് ശബരി കെ റൈസ് ബ്രാന്‍ഡഡ് സഞ്ചിയില്‍ നല്‍കുന്നത്.

റേഷന്‍ കടകളിലെ അരിയാണ് ഭാരത് അരിയായി നല്‍കുന്നതെന്നും ഭാരത് അരി വില്പനയിലൂടെ കിലോയ്ക്ക് 10.41 രൂപയുടെ ലാഭം വിതരണക്കാരായ എന്‍.എ.എഫ്.ഇ.ഡി, എന്‍.സി.സി.എഫ് സ്ഥാപനങ്ങള്‍ നേടുന്നുണ്ടെന്നും എന്നാല്‍ 9.50 മുതല്‍ 11.11 രൂപയുടെ ബാദ്ധ്യത ഏറ്റെടുത്താണ് സംസ്ഥാനസര്‍ക്കാര്‍ കെ.റൈസ് ആള്‍ക്കാരിലേക്ക് എത്തിക്കുന്നതെന്നും മന്ത്രി പറയുന്നു.

Facebook Comments Box

By admin

Related Post