Sat. Apr 27th, 2024

ശബരിമല ഉത്സവം : കൊടിയേറി

By admin Mar 16, 2024
Keralanewz.com

ശബരിമല: ശബരിമലയില്‍ ഉത്സവത്തിന് കൊടിയേറി. ശനിയാഴ്ച തന്ത്രി കണ്ഠര് മഹേശ്വര് മോഹനര് കൊടിയേറ്റി. മേല്‍ശാന്തി പി.എൻ.

മഹേഷ് നമ്ബൂതിരി സഹകാർമികനായി.രാവിലെ 8.20-നും ഒൻപതിനും മധ്യേയുള്ള മുഹൂർത്തത്തിലാണ് കൊടിയേറ്റ് നടത്തിയത്

വരുംദിവസങ്ങളില്‍ ഉത്സവബലിയും, ഉത്സവബലി ദർശനവും, എഴുന്നള്ളിപ്പും നടക്കും. 24-ന് ശരംകുത്തിയില്‍ പള്ളിവേട്ട നടക്കും. പൈങ്കുനി ഉത്രം നാളായ 25-നാണ് ആറാട്ട്. രാവിലെ ഒൻപതിന് സന്നിധാനത്തുനിന്ന് പമ്ബയിലേക്ക് ആറാട്ട് എഴുന്നള്ളത്ത് നടക്കും. 11.30-നാണ് പമ്ബയില്‍ ആറാട്ട്. എഴുന്നള്ളത്ത് തിരിച്ച്‌ സന്നിധാനത്ത് എത്തി, രാത്രി കൊടിയിറങ്ങും. തുടർന്ന് നട അടയ്ക്കും.

Facebook Comments Box

By admin

Related Post