Thu. Mar 28th, 2024

കെ രാധാകൃഷ്ണന് വോട്ട് ചെയ്യണം ; ഇടത് സ്ഥാനാര്‍ത്ഥിക്കായി വോട്ടഭ്യര്‍ത്ഥിച്ച്‌ കലാമണ്ഡലം ഗോപി

By admin Mar 19, 2024
Keralanewz.com

തൃശൂര്‍ : ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപിയുമായി ബന്ധപ്പെട്ട് മകന്റെ പോസ്റ്റ് വന്‍ ചര്‍ച്ചയായി മാറിയതിന് പിന്നാലെ ആലത്തൂരിലെ ഇടതു സ്ഥാനാര്‍ത്ഥി കെ.

രാധാകൃഷ്ണന് വോട്ട് അഭ്യര്‍ത്ഥിച്ച്‌ വീഡിയോയുമായി കലാമണ്ഡലം ഗോപി സാമൂഹ്യമാധ്യമത്തില്‍. മന്ത്രിയായ കെ. രാധാകൃഷ്ണനെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന വീഡിയോ പുറത്തുവന്നു. കെ.രാധാകൃഷ്ണനെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രവര്‍ത്തിയും സ്വഭാവവും തനിക്ക് നല്ലതുപോലെ ബോദ്ധ്യമുണ്ടെന്ന് വീഡിയോയില്‍ അദ്ദേഹം വ്യക്തമാക്കുന്നു.

ആലത്തൂര്‍ ജനങ്ങള്‍ക്കറിയാം കെ രാധാകൃഷ്ണന്റെ ജനസേവനത്തെ കുറിച്ച്‌. എല്ലാവരും ഒന്നിച്ച്‌ അദ്ദേഹത്തിന് ഉന്നത വിജയം സമ്മാനിക്കണം. ഇത്രയും പറയാന്‍ കാരണം രാഷ്ട്രീയത്തില്‍ ഉന്നതിയിലുള്ള അദ്ദേഹം, കലാമണ്ഡലുമായി ബന്ധപ്പെട്ട് എല്ലാ പ്രവര്‍ത്തനങ്ങളിലും ഒപ്പം നിന്ന വ്യക്തിയാണ്. ചേലക്കരയില്‍ നിന്നും വിജയിക്കുമ്ബോഴൊക്കെയും കലാമണ്ഡലത്തിനായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്ന് താന്‍ കലാമണ്ഡലത്തില്‍ അധ്യാപകനാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും സ്വഭാവവും ജനങ്ങളോടുള്ള ഉത്തരവാദിത്വത്തെ കുറിച്ചും ബോധ്യമുള്ളതുകൊണ്ടാണ് വ്യക്തിപരമായി അദ്ദേഹത്തിനായി വോട്ടഭ്യര്‍ത്ഥിക്കുന്നതെന്ന് ഗോപി ആശാന്‍ പറഞ്ഞു.

കഴിഞ്ഞദിവസമാണ് സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും തന്റെ പിതാവിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ആ ഗോപിയല്ല ഈ ഗോപിയെന്ന് മനസിലാക്കണമെന്നും ഗോപി ആശാന്റെ മകന്‍ രഘുരാജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് പത്മഭൂഷണ്‍ വേണ്ടെന്ന് തുറന്നടിക്കുകയും ചെയ്തിരുന്നു. പോസ്റ്റ് വിവാദമായതോടെ പിന്നീട് പിന്‍വലിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് കലമണ്ഡലം ഗോപി തന്നെ വോട്ടഭ്യര്‍ത്ഥനയുമായി വന്നിരിക്കുന്നത്.

Facebook Comments Box

By admin

Related Post