എത്ര നാളായ് സര്‍വീസില്‍, മറുപടി എന്നെ ഞെട്ടിച്ചു: അമ്ബരപ്പു മാറാതെ ഒരു ബിഗ് സല്യൂട്ട്, കെഎസ്‌ആര്‍ടിസി കണ്ടക്ടറെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു

Please follow and like us:
190k

യാത്രക്കാരുടെ മനസു കവര്‍ന്ന ഒരു കെഎസ്‌ആര്‍ടിസി കണ്ടക്ടറെക്കുറിച്ച്‌ സാമൂഹ്യമാധ്യമത്തിലെഴുതിയ ഒരു കുറിപ്പ് വൈറലാകുകയാണ്. ഉത്തരവാദിത്തതോടുകൂടെ ചുറുചുറുക്കോടെ ആത്മാര്‍ത്ഥമായി അതിലുപരി യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രധാന്യം നല്‍കി ജോലി തുടരുന്ന ഒരു കെഎസ്‌ആര്‍ടിസി കണ്ടക്ടറെക്കുറിച്ച്‌ കാസര്‍കോഡ് സ്വദേശിയായ ശ്രീജിത്ത് എഴുതിയ കുറിപ്പാണ് വൈറലാകുന്നത്. ആനവണ്ടി ബ്ലോഗ് എന്ന പേജിലാണ് വൈറലാകുന്ന കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം:

യാത്രകള്‍ ഇഷ്ടപെടുന്ന എനിക്ക് ഓരോ യാത്രകളും വ്യത്യസ്ഥമായ അനുഭവങ്ങള്‍ നല്‍കാറുണ്ടെങ്കിലും കെ.എസ്.ആര്‍.ടി.സി യിലെ യാത്ര സ്വഭാവം ഭൂരിപക്ഷവും ഒരേ രീതിയിലാണ് എനിക്ക് അനുഭവപെട്ടിട്ടുള്ളത്..
(ചില്ലറകള്‍ക്ക് വേണ്ടിയുള്ള തര്‍ക്കവും, തിടുക്കത്തോടെ കയറാനും ഇറങ്ങാനുമുള്ള ആജ്ഞകളും, ബാക്കി തുക നല്‍കാതെയുള്ള പ്രശ്നങ്ങളും. എല്ലാ കൂടി ഒരു സംഘര്‍ഷയാത്ര..) എന്നാല്‍ ഇന്ന് കാസര്‍ഗോഡ് നിന്നും കയറിയ ബസ്സിലെ ഒരു ചെറുപ്പക്കാരനായ കണ്ടക്ടര്‍ വെളിയില്‍ ഇറങ്ങി നിന്ന് ഉച്ചത്തില്‍ വിളിച്ച്‌ പറയുന്നുണ്ടായിരുന്നു.. “ചന്ദ്രഗിരി വഴി കളനാട്, ഉദുമ, പാലക്കുന്ന്, ബേക്കല്‍, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍.പയ്യന്നൂര്‍…”

അല്‍പ നേരത്തിന് ശേഷം യാത്ര തുടങ്ങി. വളരെ സൗമ്യനായി ചിരിച്ച്‌ കൊണ്ട് ഇയാള്‍ മുന്‍ വശത്ത് നിന്നും ടിക്കറ്റ് നല്‍കി തുടങ്ങി. ഒരോ യാത്രകാരോടും കൃത്യമായ സ്ഥലം ചോദിക്കുന്നുണ്ട്. എന്റെ അടുത്തും എത്തി. ഞാന്‍ പടന്നക്കാട് എന്ന് പറഞ്ഞപ്പോ ഓവര്‍ ബ്രിഡ്ജ് ആണോ നെഹ്റു കോളേജാണോ എന്ന് എന്നോടും ചോദിച്ചു. ഓവര്‍ ബ്രിഡ്ജ്. എനിക്കപ്പോഴും സംശയം 31 രൂപയ്ക്ക് കോളേജ് വരെ പോവാം അതിന് മുമ്ബേ ഉള്ള സ്റ്റോപ്പിലാണ് എനിക്ക് ഇറങ്ങേണ്ടതും പിന്നെന്തിനാണ്.! അത് അവിടെ നില്‍ക്കട്ടെ ബസ്സ് നഗരം വിട്ടു. ഓരോ സ്റ്റോപ്പിനടുതെത്തുമ്ബോഴും ഇയാള്‍ ഇറങ്ങേണ്ടവരുടെ സ്ഥലവും കയറുന്നവരോട് ബസ്സ് പോവുന്ന വഴികളും വിളിച്ച്‌ പറഞ്ഞ് കൊണ്ടിരിക്കുന്നു. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമെല്ലാം കയറി ഇരുന്നതിനോ നിന്നതിനോ ശേഷം മാത്രം ഡ്രൈവര്‍ക്ക് റെറ്റ് സിഗ്‌നല്‍ കൊടുക്കുന്നു. നടന്നു പോവുന്നതിനിടയില്‍ സീറ്റിലിരിക്കുന്ന ഒരു പയ്യന്റെ കാലില്‍ തട്ടിയപ്പോള്‍ ക്ഷമ ചോദിക്കുന്നു.. ഒന്നല്ല രണ്ട് തവണ.

ഒരു മണിക്കൂര്‍ യാത്രയിലുടനീളം ഇയാള്‍ ഉത്തരവാദിത്വത്തോട് കൂടി ചുറുചുറുകോടെ ആത്മാര്‍ത്ഥമായി അതിലുപരി യാത്രക്കാരുടെ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി ജോലി തുടരുന്നു..ഒടുവില്‍ എന്റെ സ്റ്റോപെത്തുന്നതിന് മുമ്ബേ എന്നോടും ചിരിച്ച്‌ കൊണ്ട് പടന്നക്കാട് ഓവര്‍ ബ്രിഡ്ജ്.. എന്തായാലും തുടക്കകാരന്റെ ആവേശമായിരിക്കും എന്ന് തെറ്റ് ധരിച്ച ഞാന്‍ ചോദിച്ചു നിങ്ങളുടെ പേര്.? വിപിന്‍. പയ്യന്നൂര്‍ മാത്തില്‍ എന്ന സ്ഥലത്ത് താമസിക്കുന്നു. എത്രയായി സര്‍വ്വീസ്സില്‍..! പത്ത് വര്‍ഷം. വീണ്ടും കാണാം എന്ന് പറഞ്ഞ് ബസ്സിറങ്ങിയപ്പോള്‍ ആ ചെറുപ്പകാരനെ ഓര്‍ത്ത് അഭിമാനം തോന്നി.. ജോലിയെ വെറും ജോലി മാത്രമായി കാണാതെ സമൂഹത്തിനോടുള്ള ഉത്തരവാദിത്വം ആത്മാര്‍ത്ഥമായി നിറവേറ്റുന്ന ഇത്തരം ഉദ്യോഗസ്ഥന്‍മാര്‍ക്കാവട്ടെ ഇന്നത്തെ ബിഗ് സല്യൂട്ട് .”

ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന ഇത്തരം ആളുകളെ ആണ് നമ്മുടെ കെഎസ്‌ആര്‍ടിസിയ്ക്ക് ആവശ്യം. ഒരു ജോലി കിട്ടുമ്ബോള്‍ ആ ജോലിയെ എങ്ങനെ ചെയ്യാമെന്നും. മറ്റുള്ളവര്ക്ക് പ്രയോജനം ആവുന്ന രീതിയില്‍ അതിനെ ഉപകാരപെടുത്താനും ശ്രെമിക്കുന്ന ഇത്തരം ആളുകളെ നമ്മള്‍ എത്ര അനുമോദിച്ചാലും മതിവരില്ല. കേറാന്‍ വരുന്നവരുടെ നേര്‍ക്ക് രൂക്ഷമായ നോട്ടം അയച്ചിട്ടു ഡബിള്‍ബെല്ലടിച്ച്‌ ഡോറടക്കുന്ന പഴയ കാല കെഎസ്‌ആര്‍ടിസി അല്ല ഇന്നത്തേത്. പാതിരാത്രി സ്റ്റോപ്പില്‍ നിന്നും കൂട്ടിക്കൊണ്ടുപോകാന്‍ ആങ്ങള വരുന്നതുവരെ യാത്രക്കാരിയ്ക്ക് കാവല്‍ നിന്ന പൊന്നാങ്ങളയാണ് ഇന്നത്തെ കെഎസ്‌ആര്‍ടിസിയും ജീവനക്കാരും. ആനവണ്ടിയല്ല പ്രശ്നം.. പേരുദോഷം വരുത്താന്‍ ചില ജീവനക്കാര്‍ എല്ലാറ്റിലും ഉണ്ടാകും.. അത്രമാത്രം.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

18total visits,1visits today

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)