Thu. Apr 25th, 2024

രണ്ട് കോടി രൂപ കുടിശിക , വീണ്ടും സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഫ്യൂസ് ഊരി കെഎസ്‌ഇബി

By admin Mar 20, 2024
Keralanewz.com

കോട്ടയം: കെഎസ്‌ഇബി. വൈദ്യുതി കുടിശിക വരുത്തിയ പൊതുമേഖല സ്ഥാപനത്തിന്‍റെ ഫ്യൂസ് കെഎസ്‌ഇബി ഊരി.

കോട്ടയം നാട്ടകത്തെ ട്രാവൻകൂർ സിമന്റെ്സിലെ വൈദ്യുതി കണക്ഷനാണ് കട്ട് ചെയ്തത്. സ്ഥാപനം രണ്ട് കോടി രൂപ കുടിശിക വരുത്തിയ ആയതോടെയാണ് നടപടി.

കുടിശ്ശിക വരുത്തിയ മറ്റ് വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരായ നടപടി തുടര്‍ന്ന് കെഎസ്‌ഇബി. ഇത്രയധികം കുടിശ്ശിക അനുവദിക്കാനാവില്ല. ഇങ്ങനെ കെഎസ്‌ഇബിക്ക് മുന്നോട്ട് പോകാനാവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. വലിയ സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ് കെഎസ്‌ഇബി കടന്നുപാകുന്നത്.

വൈദ്യുതി ഉപയോഗം കൂടിയതോടെ കെഎസ്‌ഇബിയുടെ ചിലവും ഏറുകയാണ്. ഈ സാഹചര്യത്തിലാണ് വൈദ്യുതി കുടിശിക വരുത്തിയിട്ടുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ക്കെതിരായി നടപടി കെഎസ്‌ഇബി തുടരുന്നത്.

Facebook Comments Box

By admin

Related Post