Tue. Apr 23rd, 2024

ഓണ്‍ലൈൻ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുമ്ബോള്‍ ജാഗ്രത വേണം; മുന്നറിയിപ്പമായി നാഷണല്‍ ബാങ്ക് ഓഫ് കുവൈത്ത്

By admin Apr 8, 2024
Keralanewz.com

കുവൈത്ത്: സമൂഹത്തില്‍ സാമ്ബത്തിക അവബോധം വർധിപ്പിക്കുന്നതിനായി പ്രാദേശിക ബാങ്കുകളുമായും കുവൈത്ത് ബാങ്കിംഗ് അസോസിയേഷനുമായും സഹകരിച്ച്‌ ‘ലെറ്റ്സ് ബി അവേർ’ എന്ന ക്യാമ്ബയിൻ ആരംഭിച്ച്‌ സെൻട്രല്‍ ബാങ്ക് ഓഫ് കുവൈത്ത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും റ്റ് ഡിജിറ്റല്‍ ചാനലുകളിലൂടെയും അവബോധം വളർത്താനുള്ള അറിവ് പകരുകയാണ് ലക്ഷ്യം.

സെൻട്രല്‍ ബാങ്ക് ഓഫ് കുവൈത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പുറമെ വിവിധ തരത്തിലുള്ള വഞ്ചന രീതികളെക്കുറിച്ചും ഈ ഭീഷണികളില്‍ നിന്ന് രക്ഷപ്പെടാനുള്ള മുൻകരുതലുകളെക്കുറിച്ചും അവബോധം വളർത്തും.

വഞ്ചനയ്ക്ക് ഇരയാകാതിരിക്കാൻ ഓണ്‍ലൈൻ മുഖേന ഏതെങ്കിലും ചാരിറ്റികള്‍ക്ക് സംഭാവന നല്‍കുമ്ബോള്‍ ജാഗ്രത പാലിക്കാനും സ്വീകർത്താവിൻ്റെ ഐഡൻ്റിറ്റി പരിശോധിക്കാനും നാഷണല്‍ ബാങ്ക് ഓഫ് കുവൈത്ത് ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.

Facebook Comments Box

By admin

Related Post