Fri. Apr 19th, 2024

കാലാവസ്ഥാ പ്രവചനം; സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം 14 ജില്ലകളിലും ഇടിമിന്നലോടെ മഴക്ക് സാധ്യത

By admin Apr 11, 2024
Keralanewz.com

തിരുവനന്തപുരം: കേരളത്തില്‍ പൊള്ളുന്ന ചൂടിന് ആശ്വാസമായി മഴയെത്തുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ പ്രവചനം.അടുത്ത രണ്ട് ദിവസം ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.വെള്ളിയാഴ്ചയും ശനിയാഴ്ചയും സംസ്ഥാനത്തെ 14 ജില്ലകളിലും മഴ പെയ്യാൻ സാധ്യതയുണ്ട്.

മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.അതെസമയം കനത്ത ചൂടില്‍ നെട്ടോടമോടുന്ന പാലക്കാടുകാർക്ക് താല്‍ക്കാലിക ആശ്വാസമായി ജില്ലയില്‍ അടുത്ത 3 മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പാലക്കാടിന് പുറമെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പതിനാലാം തീയതി 5 ജില്ലകളിലാണ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ പ്രവചനം.

Facebook Comments Box

By admin

Related Post