Thu. Apr 25th, 2024

രാവിലെ കോണ്‍ഗ്രസും ഉച്ചയ്ക്ക് ബിജെപിയുമാണ് പുതിയ കോണ്‍ഗ്രസ് : ബിനോയ് വിശ്വം

By admin Apr 11, 2024
Keralanewz.com

തിരുവനന്തപുരം: ശശി തരൂരിനെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപി ചായ്‌വുള്ള സ്ഥാനാര്‍ത്ഥിയാണ് തരൂരെന്ന് ബിനോയ് വിശ്വം ആരോപിച്ചു.

ബാബറി മസ്ജിദ് തര്‍ക്ക ഭൂമിയില്‍ നിന്ന് മാറ്റി മറ്റൊരിടത്ത് സ്ഥാപിക്കാമായിരുന്നില്ലേ എന്ന് ചോദിച്ചയാളാണ് തരൂര്‍.

ആ ആളാണ് ഇപ്പോള്‍ തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്നും അദ്ദേഹം വിമര്‍ശിച്ചു. രാവിലെ കോണ്‍ഗ്രസും ഉച്ചയ്ക്ക് ബിജെപിയുമാണ് പുതിയ കോണ്‍ഗ്രസ്. നരേന്ദ്രമോദി സര്‍ക്കാരിന് മൂന്നാമൂഴമുണ്ടാകില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

‘തൂക്കു പാര്‍ലമെന്റ് ഉണ്ടായാല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറായാല്‍ കോണ്‍ഗ്രസ് എന്ത് ചെയ്യും? പ്രലോഭനത്തില്‍ വീഴില്ലെന്ന് ഉറപ്പുള്ള എത്ര കോണ്‍ഗ്രസുകാരുണ്ട്? അദാനിയുടെ പണത്തിന് പുറകെ പോകാത്ത കോണ്‍ഗ്രസുകാര്‍ ഉണ്ടാകുമോ? ഇടതുപക്ഷത്ത് നിന്ന് ഒരാളും പോകില്ല’, അദ്ദേഹം വ്യക്തമാക്കി. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നുള്ള കെ സുരേന്ദ്രന്റെ നിലപാടിനെയും അദ്ദേഹം വിമര്‍ശിച്ചു. പ്രസ്താവന ആദ്യമൊന്നുമല്ലല്ലോയെന്നും പേര് മാറ്റുക, ആളെ കൊല്ലുക, പള്ളി മാറ്റുക എന്നിവ ബിജെപിയുടെ സ്ഥിരം പരിപാടികളാണെന്നും ബിനോയ് വിശ്വം തുറന്നടിച്ചു.

തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിന്റെ സ്വാധീനം വളരെ വലുതാണ്. 20 എംപിമാരെയും ജയിപ്പിക്കണം. ആര്‍എസ്‌എസ്-ബിജെപി വരവിനെ ഇന്‍ഡ്യ സംഖ്യം ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ക്കു വേണ്ടിയുള്ള സഖ്യത്തിനൊപ്പം നില്‍ക്കുമെന്നും ആര്‍എസ്‌എസ് ബിജെപി സഖ്യത്തെ ചെറുക്കാനും ഇന്‍ഡ്യ സഖ്യത്തെ ശക്തിപ്പെടുത്താനുമാണ് ഇടത് മുന്നണി മത്സരിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

Facebook Comments Box

By admin

Related Post