Fri. Apr 26th, 2024

തൊടുപുഴയില്‍ യുവതിയെ കാറില്‍ പിന്തുടര്‍ന്നെത്തി അശ്ലീലചേഷ്ടകള്‍ കാണിച്ച പോലീസുകാരനെതിരെ കേസെടുത്തു

By admin Apr 12, 2024
Keralanewz.com

തൊടുപുഴ: യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. റോഡിലൂടെ നടന്നു പോയ യുവതിയെ കാറില്‍ പിന്തുടര്‍ന്നെത്തി തടയാന്‍ ശ്രമിക്കുകയും അശ്ലീലചേഷ്ടകള്‍ കാട്ടുകയും ചെയ്‌തെന്നാണ് പരാതി.

കുളമാവ് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസർ പെരിങ്ങാശേരി സ്വദേശി മർഫിക്കെതിരെ കരിമണ്ണൂർ പൊലീസാണ് കേസെടുത്തത്.

ബുധനാഴ്ച വൈകിട്ട് 6.15ന് ആണു സംഭവം. തൊടുപുഴയില്‍ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതി കരിമണ്ണൂർ പഞ്ചായത്ത് കവലയില്‍ ബസിറങ്ങി വീട്ടിലേക്കു നടന്നുപോയപ്പോഴാണ് ദുരനുഭവമുണ്ടായത്. യുവതിയെ പൊലീസുകാരനും മറ്റൊരാളും കാറില്‍ പിന്തുടർന്നെന്നും പരാതിയില്‍ പറയുന്നു.

മർഫിക്കെതിരെ വകുപ്പതല നടപടി ഉണ്ടാകുമെന്നാണു സൂചന. ഒപ്പമുണ്ടായിരുന്ന ആളെപ്പറ്റിയും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Facebook Comments Box

By admin

Related Post