Thu. Apr 18th, 2024

കേജരിവാളിനെപ്പോലെ അകത്തുപോകുമോയെന്ന് മുഖ്യമന്ത്രി ഭയപ്പെടുന്നു: കെ. മുരളീധരൻ

By admin Apr 12, 2024
Keralanewz.com

തിരുവനന്തപുരം: അരവിന്ദ് കേജരിവാളിനെപ്പോലെ അകത്തുപോകുമോ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഭയപ്പെടുകയാണെന്ന് തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.

മുരളീധരന്‍. കേജരിവാള്‍ പോരാടി, എന്നാല്‍ പിണറായി കീഴടങ്ങി. സംഘികള്‍ക്കു മുന്നില്‍ കീഴടങ്ങിയ മുഖ്യമന്ത്രിയുടെ ജല്‍പനങ്ങളാണ് കോണ്‍ഗ്രസിനെതിരായ വിമർശനമെന്നും അദ്ദേഹം പരിഹസിച്ചു.

സുല്‍ത്താൻ ബത്തേരി ഗണപതിവട്ടമാണെന്ന് പറഞ്ഞ ബിജെപി സംസ്ഥാനധ്യക്ഷൻ കെ. സുരേന്ദ്രനെയും മുരളീധരൻ വിമർശിച്ചു. വയനാട് ഒരു ലക്ഷം വോട്ട് തികയ്ക്കില്ലെന്ന് സുരേന്ദ്രന് അറിയാം. ജനശ്രദ്ധ നേടാനാണ് ഇപ്പോള്‍ ഗണപതിവട്ടവുമായി ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശ്രീരാമനും ഗണപതിയുമൊക്കെ വോട്ടുകിട്ടാൻ ദുരുപയോഗം ചെയ്യുകയാണ് ബിജെപി. കോണ്‍ഗ്രസുകാർ വിശ്വാസികളൊക്കെത്തന്നെയാണ്. പക്ഷെ വിശ്വാസവും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കാറില്ല. വിശ്വാസത്തിന്‍റെ ഹോള്‍സെയില്‍ ആരും ബിജെപിക്ക് കൊടുത്തിട്ടില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post